കോവിഡ് 19 : അതിഥിത്തൊഴിലാളികൾക്കു ഭക്ഷണക്കിറ്റുകൾ
Thursday, March 26, 2020 11:33 PM IST
മൂ​വാ​റ്റു​പു​ഴ : സ​ന്പൂ​ർ​ണ ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തോ​ടെ മൂ​വാ​റ്റു​പു​ഴ താ​ലൂ​ക്കി​ൽ ദു​രി​ത​ത്തി​ലാ​യ അ​തിഥിത്തൊ​ഴി​ലാ​ളി​ക​ളു​ടെ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കാ​ൻ മൂ​വാ​റ്റു​പു​ഴ മി​നി​സി​വി​ൽ സ്റ്റേ​ഷ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന ഉ​ന്ന​ത​ത​ല യോ​ഗം തീ​രു​മാ​നി​ച്ചു.

താ​ലൂ​ക്കി​ലെ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളിലും മു​നി​സി​പ്പ​ൽ പ്ര​ദേ​ശ​ങ്ങ​ളി​ലും താ​മ​സി​ച്ച് ജോ​ലി​യെ​ടു​ക്കു​ന്ന അ​ഥി​തിത്തൊഴി​ലാ​ളി​ക​ളു​ടെ ഭ​ക്ഷ​ണം, വൈ​ദ്യ​സ​ഹാ​യം, സു​ര​ക്ഷി​ത താ​മ​സം എ​ന്നി​വ ഒ​രു​ക്കു​ന്ന​തി​ന് അ​ത​ത് പ്ര​ദേ​ശ​ത്തെ ത​ദ്ദേ​ശ​സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​ധ്യ​ക്ഷ​ൻ​മാ​രെ​യും സെ​ക്ര​ട്ട​റി​മാ​രെ​യും യോ​ഗം ചു​മ​ത​ല​പ്പെ​ടു​ത്തി.

വാ​ർ​ഡു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ഇ​വ​രു​ടെ ക​ണ​ക്കെ​ടു​പ്പ് ന​ട​ത്തു​ന്ന​തി​നും ഇ​വ​ർ​ക്കാ​വ​ശ്യ​മാ​യ ഭ​ക്ഷ​ണക്കിറ്റു​ക​ൾ എ​ത്തി​ച്ച് കൊ​ടു​ക്കു​ന്ന​തി​നും ഭ​ക്ഷ​ണം പാ​കം ചെ​യ്ത് ക​ഴി​ക്കാ​ൻ ക​ഴി​യാ​ത്ത അ​തിഥിത്തൊഴി​ലാ​ളി​ക​ൾ​ക്ക് ക​മ്യൂ​ണി​റ്റി അ​ടു​ക്ക​ള വ​ഴി ഭ​ക്ഷ​ണം എ​ത്തി​ച്ചുകൊടുക്കാനും യോ​ഗത്തിൽ തീരുമാനമായി.

തൊ​ഴി​ലി​ല്ലാ​ത്ത​തി​നാ​ൽ വാ​ട​ക കൊ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത അ​ഥി​തി തൊ​ഴി​ലാ​ളി​ക​ളെ കെ​ട്ടി​ട ഉ​ട​മ​ക​ൾ ഇ​റ​ക്കി​വി​ടു​ന്നു​ണ്ടോ​യെ​ന്ന് നീ​രി​ക്ഷി​ക്ക​ണ​മെ​ന്ന് അ​നൂ​പ് ജേ​ക്ക​ബ് എം​എ​ൽ​എ യോ​ഗ​ത്തി​ൽ ആവശ്യപ്പെട്ടു.

ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തോ​ടൊ​പ്പം സ​മൂ​ഹ​ത്തി​ൽ ഒ​റ്റ​പ്പെ​ട്ട് ക​ഴി​യു​ന്ന​വ​രു​ടെ സം​ര​ക്ഷ​ണ​വും ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് യോ​ഗ​ത്തി​ൽ എ​ൽ​ദോ ഏ​ബ്ര​ഹാം എം​എ​ൽ​എ​യും ആ​വ​ശ്യ​പ്പെ​ട്ടു. കു​ടി​വെ​ള്ള​ക്ഷാ​മ​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ടി​യ​ന്തി​ര ഇ​ട​പെ​ട​ൽ ന​ട​ത്ത​ണ​മെ​ന്നും എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു.

വി​വി​ധ സം​ഘ​ട​ന​ക​ൾ വീ​ടു​ക​ളി​ൽ നി​ന്നും സ്വ​രൂ​പി​ച്ച് ന​ട​ത്തു​ന്ന ഭ​ക്ഷ​ണ വി​ത​ര​ണം സു​ര​ക്ഷി​ത​മ​ല്ലെ​ന്ന് യോ​ഗം ചൂ​ണ്ടി​ക്കാട്ടി. ക​മ്യൂ​ണി​റ്റി അ​ടു​ക്ക​ള​യി​ൽ ത​യാ​റാ​ക്കി​യ ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി. ത​ദ്ദേ​ശ​സ്വ​യംഭ​ര​ണ സ്ഥാ​പ​ന മേ​ധാവി​ക​ൾ ഇ​തി​നാ​വ​ശ്യ​മാ​യ സ്ഥ​ല​വും കി​ച്ച​ണു​ക​ളും ക​ണ്ടെ​ത്തി അ​റി​യി​ക്കു​ന്ന മു​റ​യ്ക്ക് ഇ​വി​ടെ പാ​കം ചെ​യ്യു​ന്ന​തി​നു​ള്ള അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ എ​ത്തി​ച്ച് ന​ൽ​കു​മെ​ന്നും യോ​ഗ​ത്തി​ൽ ത​ഹ​സീ​ൽ​ദാ​ർ പ​റ​ഞ്ഞു.

യോ​ഗ​ത്തി​ൽ എം​എ​ൽ​എ​മാ​രാ​യ എ​ൽ​ദോ ഏ​ബ്ര​ഹാം, അ​നൂ​പ് ജേ​ക്ക​ബ്, ആ​ർ​ഡി​ഒ സാ​ബു കെ. ​ഐ​സ​ക്ക്, ഡി​വൈ​എ​സ്പി എ. ​അ​നി​ൽ​കു​മാ​ർ, ത​ഹ​സി​ൽ​ദാ​ർ പി.​എ​സ്. മ​ധു​സൂ​ദ​ന​ൻ, താ​ലൂ​ക്കി​ലെ ത​ദ്ദേ​ശ​സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​ധ്യ​ക്ഷ​ൻ​മാ​ർ, സെ​ക്ര​ട്ട​റി​മാ​ർ, റ​വ​ന്യൂ​-തൊ​ഴി​ൽ​-ഭ​ക്ഷ്യ വ​കു​പ്പ് മേ​ധ​വി​ക​ൾ തുടങ്ങിയവർ പ​ങ്കെ​ടു​ത്തു.