രാ​ത്രി ഉ​റ​ങ്ങാ​ൻ കി​ട​ന്ന സ്ത്രീ​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി
Tuesday, April 7, 2020 9:07 PM IST
ക​ള​മ​ശേ​രി: ക​ള​മ​ശേ​രി എ​ച്ച്എം​ടി കോ​ള​നി​യി​ൽ രാ​ത്രി ഉ​റ​ങ്ങാ​ൻ കി​ട​ന്ന മ​ധ്യ​വ​യ​സ്ക​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ഴി​ഞ്ഞ മാ​സം 13-ന് ​കാ​സ​ർ​ഗോ​ഡു​നി​ന്ന് മ​ക​ളു​ടെ എ​ച്ച്എം​ടി കോ​ള​നി​യി​ലെ വീ​ട്ടി​ലേ​ക്ക് വ​ന്ന റോ​സ​മ്മ മാ​ത്യു​വി​നെ (58) യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഹൃ​ദ്രോ​ഹ​ത്തി​ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു റോ​സ​മ്മ. കോ​വി​ഡ് രോ​ഗ​മു​ണ്ടോ എ​ന്ന് വ്യ​ക്ത​ത വ​രു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മൃ​ത​ദേ​ഹം ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.