നൂ​റു കു​ടും​ബ​ങ്ങ​ൾ‌​ക്കു ധ​ന​സ​ഹാ​യം ന​ല്കി ഒ​ല്ലൂ​ർ മേ​രി​മാ​താ ദേ​വാ​ല​യം
Wednesday, April 8, 2020 11:58 PM IST
ഒ​ല്ലൂ​ർ: കോ​വി​ഡ്- 19 ഭീ​ഷ​ണി​യെ​തു​ട​ർ​ന്നു​ള്ള ലോ​ക്ക് ഡൗ​ൺ മൂ​ലം ക​ഷ്ട​പ്പെ​ടു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്കു ധ​ന​സ​ഹാ​യ​മെ​ത്തി​ച്ച് ഒ​ല്ലൂ​ർ മേ​രി​മാ​താ ദേ​വാ​ല​യം.
കു​ടും​ബ യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ൾ വ​ഴി ക​ണ്ടെ​ത്തി​യ അ​ർ​ഹ​രാ​യ നൂ​റു കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് ആ​യി​രം രൂ​പ​വീ​തം സ​ഹാ​യ​മെ​ത്തി​ച്ച​ത്. സ​ഹാ​യ​ധ​നം വി​കാ​രി ഫാ. ​ഡേ​വി​സ് പു​ലി​ക്കോ​ട്ടി​ൽ മേ​ഖ​ലാ പ്ര​സി​ഡ​ന്‍റു​മാ​ർ​ക്കു കൈ​മാ​റി.
മ​രി​യ​ൻ ജീ​വ​കാ​രു​ണ്യ നി​ധി, കു​ടും​ബ കൂ​ട്ടാ​യ്മ കേ​ന്ദ്ര​സ​മി​തി എ​ന്നി​വ‍​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ധ​ന​സ​ഹാ​യ പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്.