കള്ളൻ സ്മാർട്ട്! കവർച്ച അതിലും സ്മാർട്ട്!!
Wednesday, May 27, 2020 11:49 PM IST
വൈ​പ്പി​ന്‍: മാ​സ്‌​ക് പോ​ലും ധ​രി​ക്കാ​തെ പ​ട്ടാ​പ്പ​ക​ല്‍ ജ്വ​ല്ല​റി​യി​ല്‍ എ​ത്തി​യ​യാ​ൾ ക​ട​യി​ലെ സെ​യി​ല്‍​സ് ഗേ​ള്‍ നോ​ക്കി​നി​ല്‍​ക്കേ ര​ണ്ടു പ​വ​ന്‍റെ സ്വ​ര്‍​ണ​മാ​ല​യും ക​വ​ര്‍​ന്ന് ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ല്‍ ര​ക്ഷ​പ്പെ​ട്ടു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ ഞാ​റ​യ്ക്ക​ല്‍ മെ​ജ​സ്റ്റി​ക് തി​യ​റ്റ​റി​നു മു​ന്നി​ലു​ള്ള അ​തു​ല്യ ജ്വ​ല്ല​റി​യി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.
ജ്വ​ല്ല​റി​യി​ല്‍ ക​യ​റി​യ യു​വാ​വ് ആ​ദ്യം മോ​തി​രം ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​സ​മ​യം ജ്വ​ല്ല​റി​യി​ല്‍ സെ​യി​ല്‍​സ് ഗേ​ള്‍ മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളു. മോ​തി​രം നോ​ക്കു​ന്ന​തി​നി​ടെ ര​ണ്ടു പ​വ​ന്‍റെ സ്വ​ര്‍​ണ​മാ​ല കൂ​ടി ആ​വ​ശ്യ​പ്പെ​ട്ടു. മാ​ല ഇ​ഷ്ട​പ്പെ​ട്ടെന്നു പറഞ്ഞതി​നെ​ത്തു​ട​ര്‍​ന്നു സെ​യി​ല്‍​സ് ഗേ​ള്‍ തൂ​ക്കം നോ​ക്കി വി​ല ക​ണ​ക്കാക്കാ​നൊ​രു​ങ്ങി. ഇതി​നി​ടെ മോ​ഷ്ടാ​വ് മാ​ല​യെ​ടു​ത്തു ക​ഴു​ത്തി​ല​ണി​ഞ്ഞു.
എ​തി​ര്‍​വ​ശ​ത്തെ ക​ണ്ണാ​ടി​യി​ല്‍ നോ​ക്കി അ​ല്‍​പ​നേ​രം നി​ന്ന​ശേ​ഷം യാ​തൊ​രു കൂ​സ​ലു​മി​ല്ലാ​തെ ഗ്ലാ​സ് ഡോ​ര്‍ തു​റ​ന്നു പു​റ​ത്തേ​ക്കി​റ​ങ്ങി. സെ​യി​ല്‍​സ് ഗേ​ള്‍ അ​മ്പ​ര​പ്പോ​ടെ ഓ​ടി ക​ട​യ്ക്കു പു​റ​ത്തെ​ത്തി​യ​പ്പോ​ഴേ​ക്കും മോ​ഷ്ടാ​വ് അ​വി​ടെ നി​ർ​ത്തി​യി​രു​ന്ന നീ​ല​നി​റ​ത്തി​ലു​ള്ള ഡി​യോ സ്‌​കൂ​ട്ട​റി​ല്‍ സ്ഥ​ലം​വി​ട്ടി​രു​ന്നു. ജ്വ​ല്ല​റി​യി​ലെ സി​സി​ടി​വി കാ​മ​റ​യി​ല്‍ ഇ​തെ​ല്ലാം വ്യ​ക്ത​മാ​യി പ​തി​ഞ്ഞി​ട്ടു​ണ്ട്.
ഞാ​റ​യ്ക്ക​ല്‍ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി സി​സി​ടി​വി​യി​ൽ​നി​ന്നു മോ​ഷ്ടാ​വി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു. മോ​ഷ്ടാ​വ് വ​ന്ന​തും പോ​യ​തു​മാ​യ ദി​ശ അ​റി​യാ​നാ​യി സ​മീ​പ​മേ​ഖ​ല​ക​ളി​ലെ സി​സി​ടി​വി​ക​ളും പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. മോ​ഷ്ടാ​വി​നെ തി​രി​ച്ച​റി​യാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. തെ​ഫ്റ്റ് സ്‌​ക്വാ​ഡി​ലേ​ക്ക് ഇ​യാ​ളു​ടെ ചി​ത്ര​ങ്ങ​ളും മ​റ്റും കൈ​മാ​റി​യി​ട്ടു​ണ്ടെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.