പ​ച്ച​ക്ക​റി മു​ത​ല്‍ ലാ​പ്‌​ടോ​പ്പ് വ​രെ അ​ണു​വി​മു​ക്ത​മാ​ക്കാ​ൻ ലൂ​മോ​സ്
Thursday, May 28, 2020 11:20 PM IST
കൊ​ച്ചി: പ​ച്ച​ക്ക​റി മു​ത​ല്‍ ലാ​പ്‌​ടോ​പ്പ് വ​രെ അ​ള്‍​ട്രാ​വ​യ​ല​റ്റ് ര​ശ്മി​ക​ള്‍ ഉ​പ​യോ​ഗി​ച്ച് അ​ണു​വി​മു​ക്ത​മാ​ക്കാ​നു​ള്ള ഉ​പ​ക​ര​ണം വി​ക​സി​പ്പി​ച്ചെ​ടു​ത്തു കൊ​ച്ചി​യി​ലെ മേ​ക്ക​ര്‍ വി​ല്ലേ​ജ്. ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ മാ​സ്റ്റ​ര്‍ പ്ലാ​ന്‍ ഇ​നി​ഷ്യേ​റ്റീ​വു​മാ​യി സ​ഹ​ക​രി​ച്ചു മേ​ക്ക​ര്‍ വി​ല്ലേ​ജി​ലെ ദേ​വാ​ദി​ടെ​ക് ക​മ്പ​നി​യാ​ണ് ലൂമോ​സ് എ​ന്ന ഉ​പ​ക​ര​ണം നി​ര്‍​മി​ച്ച​ത്.

സാ​ര്‍​സ്, എ​ച്ച് വ​ണ്‍ എ​ന്‍ വ​ണ്‍, ഫ്‌​ളൂ തു​ട​ങ്ങി​യ ബാ​ക്ടീ​രി​യ, വൈ​റ​സ് ബാ​ധി​ത​മാ​യ എ​ല്ലാ വ​സ്തു​ക്ക​ളെ​യും രോ​ഗ​ഹേ​തു​ക്ക​ളാ​യ പൂ​പ്പ​ല്‍, ബാ​ക്ടീ​രി​യ എ​ന്നി​വ​യെ​യും അ​ണു​വി​മു​ക്ത​മാ​ക്കാ​ന്‍ ലൂ​മോ​സി​നു ക​ഴി​വു​ള്ള​താ​യി ക​ന്പ​നി അ​ധി​കൃ​ത​ർ അ​വ​കാ​ശ​പ്പെ​ട്ടു. കോ​വി​ഡ് നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​ന്‍ പ​രി​ശ്ര​മി​ക്കു​ന്ന ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് അ​സു​ഖം ബാ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ അ​വ​രു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍, വാ​ച്ചു​ക​ള്‍, ക​ണ്ണ​ട, സ്റ്റെ​ത​സ്‌​ക്കോ​പ്പ്, എ​ന്‍ 95 മാ​സ്‌​ക് തു​ട​ങ്ങി​യ​വ വേ​ഗ​ത്തി​ൽ ലൂ​മോ​സ് ഉ​പ​യോ​ഗി​ച്ച് അ​ണു​വി​മു​ക്ത​മാ​ക്കാം.

ഓ​വ​നു സ​മാ​ന​മാ​യ രൂ​പ​ക​ല്‍​പ​ന​യി​ലു​ള്ള ഈ ​ഉ​പ​ക​ര​ണ​ത്തി​ലൂ​ടെ കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ല്‍ 100 ശ​ത​മാ​നം രോ​ഗാ​ണു​ക്ക​ളെ​യും ന​ശി​പ്പി​ക്കാം. വൈ​ദ്യാ​വ​ശ്യ​ങ്ങ​ള്‍​ക്കു പു​റ​മേ ഓ​ഫീ​സു​ക​ളി​ലും ഗാ​ര്‍​ഹി​ക​മാ​യും ലൂ​മോ​സ് ഉ​പ​യോ​ഗി​ക്കാം. കൊ​ണ്ടു ന​ട​ക്കാ​വു​ന്ന​തും ബാ​റ്റ​റി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തു​മാ​യ ചെ​ല​വ് കു​റ​ഞ്ഞ മോ​ഡ​ലും ക​മ്പ​നി പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്.ഇ​തി​നോ​ട​കം രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തും​നി​ന്നു നി​ര​വ​ധി ഓ​ര്‍​ഡ​റു​ക​ള്‍ ല​ഭി​ച്ച​താ​യും ആ​ദ്യ ഓ​ര്‍​ഡ​റു​ക​ള്‍​ക്കു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ള്‍ അ​യ​ച്ച​താ​യും ദേ​വാ​ദി​ടെ​ക് ഡ​യ​റ​ക്ട​ര്‍ സു​മി​ത് സി ​മോ​ഹ​ന്‍ പ​റ​ഞ്ഞു. രാ​ജീ​വ് ഗാ​ന്ധി സെ​ന്‍റ​ര്‍ ഫോ​ര്‍ ബ​യോ​ടെ​ക്‌​നോ​ള​ജി​യു​ടെ കൊ​ച്ചി കേ​ന്ദ്ര​ത്തി​ലാ​ണ് ലൂ​മോ​സി​ന്‍റെ ടെ​സ്റ്റു​ക​ള്‍ ന​ട​ത്തി​യ​ത്.