ഇ​ത​ര ജി​ല്ല​യി​ൽ​നി​ന്ന് എത്തി​യ​വ​ർ​ക്കെ​തി​രേ പ്ര​തി​ഷേ​ധം
Sunday, May 31, 2020 12:21 AM IST
മൂ​വാ​റ്റു​പു​ഴ: പാ​യി​പ്ര പ​ഞ്ചാ​യ​ത്ത് 19ാം വാ​ർ​ഡി​ലെ പ​ള്ളി​ച്ചി​റ​ങ്ങ​ര​യി​ലും അ​ഞ്ചാം വാ​ർ​ഡി​ലെ മു​ള​വൂ​രി​ലും ഇ​ത​ര​ജി​ല്ല​യി​ൽ നി​ന്നു​മെ​ത്തി​യ താ​മ​സ​ക്കാ​ർ​ക്കെ​തി​രേ പ്ര​തി​ഷേ​ധ​വു​മാ​യി പ്ര​ദേ​ശ​വാ​സി​ക​ൾ. പ​ള്ളി​ച്ചി​റ​ങ്ങ​ര​യി​ലെ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന​യാ​ളു​ടെ ബ​ന്ധു​ക്ക​ളാ​യ ദ​ന്പ​തി​ക​ളെ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ എ​തി​ർ​പ്പി​നെ ത്തുട​ർ​ന്ന് പ​ഞ്ചാ​യ​ത്തി​ലെ ക്വാ​റ​ന്‍റീ​ൻ സെ​ന്‍റ​റി​ലേ​ക്ക് മാ​റ്റി. മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി​ക​ളാ​യ ദ​ന്പ​തി​ക​ളും ഇ​വ​രു​ടെ മാ​താ​വും കു​ട്ടി​ക​ളും അ​ട​ങ്ങു​ന്ന അ​ഞ്ച് അം​ഗ കു​ടും​ബ​ത്തെ​യാ​ണ് മാ​റ്റി​പ്പാ​ർ​പ്പി​ച്ച​ത്. വാ​ട​ക​കെ​ട്ടി​ട​ത്തി​ൽ താ​മ​സി​ക്കു​ന്ന​യാ​ളു​ടെ ബ​ന്ധു​ക്ക​ളാ​യ ഇ​വ​ർ വെ​ള്ളി​യാ​ഴ്ച​യാ​ണ് ഇ​തേ കെ​ട്ടി​ട​ത്തി​ലെ മ​റ്റൊ​രു മു​റി​യി​ൽ താ​മ​സ​ത്തി​നാ​യി എ​ത്തി​യ​ത്. കോവി​ഡ് 19ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പു​തി​യ താ​മ​സ​ക്കാ​ർ എ​ത്തി​യ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ എ​തി​ർ​പ്പു​മാ​യി രം​ഗ​ത്തെ​ത്തു​ക​യാ​യി​രു​ന്നു.

നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തോ​ടെ പ​ഞ്ചാ​യ​ത്ത്, ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​രും പോ​ലീ​സു​മെ​ത്തി ഇ​വ​രെ ക്വാ​റ​ന്‍റൈ​ൻ സെ​ന്‍റ​റി​ലേ​ക്ക് മാ​റ്റി. ഇതിനുപുറമേ മു​ള​വൂ​രി​ൽ സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മു​ൾ​പ്പെ​ടെ നി​ല​ന്പൂ​രി​ൽ നി​ന്നു​മെ​ത്തി​യ എ​ട്ടം​ഗ​കു​ടും​ബ​മാ​യ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യു​ടെ ബ​ന്ധു​ക്ക​ളെ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ എ​തി​ർ​പ്പി​നെത്തുട​ർ​ന്ന് മ​ട​ക്കി​യ​യ​ച്ചു.