ടി​ല്ല​ർ കൈ​മാ​റി
Monday, July 6, 2020 12:34 AM IST
കാ​ഞ്ഞി​ര​മ​റ്റം: അ​യ്യം​വേ​ലി പാ​ട​ശേ​ഖ​ര​ത്തി​ന് പ​വ​ർ ടി​ല്ല​ർ കൈ​മാ​റി. മു​ള​ന്തു​രു​ത്തി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് വാ​ങ്ങി​യ ടി​ല്ല​റാ​ണ് കാ​ഞ്ഞി​ര​മ​റ്റം ഡി​വി​ഷ​നി​ലെ അ​യ്യ​ം​വേ​ലി പാ​ട​ശേ​ഖ​ര​ത്തി​ന് കൈ​മാ​റി​യ​ത്.
അ​നൂ​പ് ജേ​ക്ക​ബ് എം​എ​ൽ​എ പാ​ട​ശേ​ഖ​ര സ​മി​തി​ക്ക് ട്രി​ല്ല​ർ കൈ​മാ​റി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​യാ സോ​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ ഇ​ന്ദു , ജ​യ​ൻ കു​ന്നേ​ൽ, ബി​ജു തോ​മ​സ്, ടി.​കെ.​ മോ​ഹ​ന​ൻ, മ​നോ​ജ് കു​മാ​ർ, ആ​രി​ഫ, സ​ലിം അ​ലി, പാ​ട​ശേ​ഖ​ര സ​മി​തി ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.