മ​ഴ മു​റു​കും മു​ന്പ് ക്യാ​മ്പു​ക​ള്‍ സ​ജ്ജ​മാ​ക്കാ​ൻ നി​ര്‍​ദേ​ശം
Wednesday, July 15, 2020 12:22 AM IST
കൊ​ച്ചി: ജി​ല്ല​യി​ലെ മ​ഴ​ക്കാ​ല മു​ന്നൊ​രു​ക്ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്താ​ന്‍ ദു​ര​ന്ത നി​വാ​ര​ണ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ എ​ന്‍.​ആ​ര്‍. വൃ​ന്ദ ദേ​വി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ യോ​ഗം ചേ​ര്‍​ന്നു. മ​ഴ​ക്കാ​ലം ശ​ക്ത​മാ​വു​ന്ന​തി​ന് മു​ന്പു​ത​ന്നെ പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ല്‍ ക്യാ​മ്പു​ക​ള്‍ സ​ജ്ജ​മാ​ണെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് യോ​ഗ​ത്തി​ല്‍ ത​ഹ​സി​ല്‍​ദാ​ര്‍​മാ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. രോ​ഗ ല​ക്ഷ​ണം ഇ​ല്ലാ​ത്ത ആ​ളു​ക​ള്‍, അ​റു​പ​തു വ​യ​സി​നു മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍, നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​വ​ര്‍ തു​ട​ങ്ങി​യ​വ​ര്‍​ക്കാ​യി പ്ര​ത്യേ​ക ക്യാ​മ്പു​ക​ള്‍ സ​ജ്ജ​മാ​ക്ക​ണം. ഓ​രോ പ​ഞ്ചാ​യ​ത്തി​ലും അം​ഗ പ​രി​മി​ത​ര്‍, കി​ട​പ്പു രോ​ഗി​ക​ള്‍, പ്രാ​യ​മാ​യ​വ​ര്‍ തു​ട​ങ്ങി​യ​വ​രു​ടെ പ്ര​ത്യേ​ക പ​ട്ടി​ക സൂ​ക്ഷി​ക്ക​ണം. ര​ക്ഷാ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് സ​ഹാ​യ​ക​മാ​വു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​യും യ​ന്ത്ര​ങ്ങ​ളു​ടെ​യും പ്ര​ത്യേ​ക പ​ട്ടി​ക​യും പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ സൂ​ക്ഷി​ക്ക​ണം.
ഓ​രോ ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ത്തി​ലും പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ള്‍ റൂ​മു​ക​ള്‍ പ്ര​വ​ര്‍​ത്ത​ന സ​ജ്ജ​മാ​ണെ​ന്നു താ​ലൂ​ക്ക് ത​ല​ത്തി​ല്‍ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും യോ​ഗ​ത്തി​ല്‍ നി​ര്‍​ദേ​ശം ന​ല്‍​കി.