ജില്ലയിൽ നാ​ല് ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ൺ കൂ​ടി
Monday, August 3, 2020 12:06 AM IST
കൊ​ച്ചി: ജി​ല്ല​യി​ല്‍ നാ​ലു ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണു​ക​ള്‍ കൂ​ടി പ്ര​ഖ്യാ​പി​ച്ചു. കൊ​ച്ചി കോ​ര്‍​പ​റേ​ഷ​ന്‍ ഡി​വി​ഷ​ന്‍ 16,18, കു​മ്പ​ള​ങ്ങി ഡി​വി​ഷ​ന്‍ അ​ഞ്ച്(​മൈ​ക്രോ സോ​ണ്‍), കോ​ട്ട​പ്പ​ടി വാ​ര്‍​ഡ് ഏ​ഴ് എ​ന്നി​വ​യാ​ണ് ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ച​ത്. മൂ​ന്ന് പ്ര​ദേ​ശ​ങ്ങ​ളെ ഇ​ന്ന​ലെ ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കി. ഏ​ലൂ​ര്‍ ന​ഗ​ര​സ​ഭ ഡി​വി​ഷ​ന്‍ ര​ണ്ട്, വ​ട​ക്കേ​ക്ക​ര വാ​ര്‍​ഡ് 15, കു​മ്പ​ള​ങ്ങി വാ​ര്‍​ഡി​ല്‍ അ​ഞ്ചി​ല്‍ മൈ​ക്രോ സോ​ണ്‍ ഒ​ഴി​കെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ എ​ന്നി​വ​യാ​ണ് ഒ​ഴി​വാ​ക്കി​യ​ത്.

ക​ർ​ഫ്യൂ ലം​ഘ​നം: 29 കേ​സു​ക​ൾ

ആ​ലു​വ: ലോ​ക് ഡൗ​ൺ ലം​ഘ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് റൂ​റ​ൽ ജി​ല്ല​യി​ൽ 29 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. 14 പേ​രെ അ​റ​സ്റ്റു ചെ​യ്തു. 6 വാ​ഹ​ന​ങ്ങ​ൾ ക​ണ്ടു കെ​ട്ടി. മാ​സ്ക്ക് ധ​രി​ക്കാ​ത്ത​തി​ന് 341 പേ​ർ​ക്കെ​തി​രെ​യും സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്കാ​ത്ത​തി​ന് 3 പേ​ർ​ക്കെ​തി​രെ​യും കേ​സെ​ടു​ത്തു.​ക​ർ​ഫ്യൂ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച​തി​ന് ആ​ലു​വ ക്ല​സ്റ്റ​ർ മേ​ഖ​ല​യി​ൽ ഇ​ന്ന​ലെ 16 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. 12 പേ​രെ അ​റ​സ്റ്റു ചെ​യ്തു. ഒ​രു വാ​ഹ​നം ക​ണ്ടു കെ​ട്ടി.