മ​ല​പ്പു​റ​ത്തു​നി​ന്നു ക​ട​ലി​ൽ കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം തീ​ര​ത്ത​ടി​ഞ്ഞു
Wednesday, August 5, 2020 10:01 PM IST
വൈ​പ്പി​ന്‍: ഒ​രാ​ഴ്ച​മു​മ്പ് മ​ല​പ്പു​റ​ത്ത് മ​ത്സ്യ​ബ​ന്ധ​ന വ​ള്ളം മു​ങ്ങി കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം എ​ള​ങ്കു​ന്ന​പ്പു​ഴ ചാ​പ്പ​ ക​ട​പ്പു​റ​ത്ത് ക​ര​യ്ക്ക​ടി​ഞ്ഞു. തി​രൂ​ര്‍ ജാ​റ​ക്ക​ട​വ് ഹു​സൈ​നാ​രു​ടെ മ​ക​ന്‍ സി​ദ്ദി​ഖി (23) യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ക​ര​യ്ക്ക​ടി​ഞ്ഞ​ത്. ഇ​ന്ന​ലെ രാ​വി​ലെ സ്ഥ​ല​വാ​സി​ക​ളാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. ഒ​രാ​ഴ്ച​യി​ലേ​റെ പ​ഴ​ക്കം തോ​ന്നി​യ മൃ​ത​ദേ​ഹം ആ​ദ്യം തി​രി​ച്ച​റി​ഞ്ഞി​രു​ന്നി​ല്ല. ഞാ​റ​യ്ക്ക​ല്‍ പോ​ലീ​സ് മ​റ്റ് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യും ആ​ളെ തി​രി​ച്ച​റി​യു​ക​യു​മാ​യി​രു​ന്നു. മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നാ​യി എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.