ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ഏ​ക​ദി​ന ഉ​പ​വാ​സ സ​മ​രം സം​ഘ​ടി​പ്പി​ച്ചു
Monday, August 10, 2020 12:22 AM IST
കൊ​ച്ചി: സാ​മ്പ​ത്തി​ക സം​വ​ര​ണം പൂ​ര്‍​ണ​മാ​യി ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് രൂ​പ​താ സ​മ​തി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ഏ​ക​ദി​ന ഉ​പ​വാ​സ സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഏ​ക​ദി​ന ഉ​പ​വാ​സ സ​മ​രം സം​ഘ​ടി​പ്പി​ച്ചു.
മ​ഞ്ഞ​പ്ര ഹോ​ളി ക്രോ​സ് ഫൊ​റോ​ന ദേ​വാ​ല​യാങ്കണ​ത്തി​ല്‍ അ​തി​രൂ​പ​താ ഡ​യ​റ​ക്ട​ര്‍ ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ ഊ​ര​ക്കാ​ട​ന്‍ ഉ​പ​വാ​സ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. സാ​മ്പ​ത്തി​ക സം​വ​ര​ണം ഉ​ട​ന​ടി ന​ട​പ്പാ​ക്ക​ണം എ​ന്നാ​വ​ശ്യ​ത്തി​ല്‍​നി​ന്നു തെ​ല്ലു​പോ​ലും പു​റ​കോ​ട്ട് പോ​ക​രു​തെ​ന്നും, സ​ര്‍​ക്കാ​ര്‍ അ​നു​കൂ​ല നി​ല​പാ​ട് സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ല്‍ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യ് മു​ന്നോ​ട്ട് പോ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു.
പ്ര​സി​ഡ​ന്‍റ് ഫ്രാ​ന്‍​സീ​സ് മൂ​ല​ന്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജെ​യ്മോ​ന്‍ തോ​ട്ടു​പു​റം, ട്ര​ഷ​റ​ര്‍ ബേ​ബി പൊ​ട്ട​നാ​നി, ഭാ​ര​വാ​ഹി​ക​ളാ​യ സെ​ബാ​സ്റ്റ്യ​ന്‍ ചെ​ന്നെ​ക്കാ​ട​ന്‍, എ​സ്.​ഐ. തോ​മ​സ്, വ​ര്‍​ഗീ​സ് കോ​യി​ക്ക​ര, ഷൈ​ബി പാ​പ്പ​ച്ച​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. ഗ്ലോ​ബ​ല്‍ സെ​ക്ര​ട്ട​റി ബെ​ന്നി ആ​ന്‍റ​ണി കേ​ന്ദ്ര​സ​മി​തി​ക്ക് വേ​ണ്ടി അ​ഭി​വാ​ദ്യ​ങ്ങ​ള​ര്‍​പ്പി​ക്കു​ക​യും, ഉ​പ​വാ​സ​സ​മ​ര​മ​നു​ഷ്ഠി​ച്ച നേ​താ​ക്ക​ളെ ഹാ​രാ​ര്‍​പ്പ​ണം ന​ട​ത്തു​ക​യും ചെ​യ്തു. വൈ​കു​ന്നേ​രം നാ​ലി​ന് ഗ്ലോ​ബ​ല്‍ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ബി​ജു പ​റ​യ​നി​ല​ത്തി​ന്‍റെ സ​മാ​പ​ന സ​ന്ദേ​ശ​ത്തോ​ടെ ഉ​പ​വാ​സ സ​മ​രം അ​വ​സാ​നി​ച്ചു. ഉ​പ​വാ​സ സ​മ​ര​ങ്ങ​ളു​ടെ അ​ടു​ത്ത ഘ​ട്ടം നാ​ളെ ഫൊ​റോ​നാ ത​ല​ങ്ങ​ളി​ല്‍ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ഫ്രാ​ന്‍​സീ​സ് മൂ​ല​ന്‍ അ​റി​യി​ച്ചു.