സൗ​ജ​ന്യ ഡ​യാ​ലി​സി​സ് പ​ദ്ധ​തി
Sunday, September 27, 2020 11:56 PM IST
കോ​ത​മം​ഗ​ലം: എ​ന്‍റെ നാ​ട് ജ​ന​കീ​യ കൂ​ട്ടാ​യ്മ സൗ​ജ​ന്യ ഡ​യാ​ലി​സി​സ് പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ചു. 500 പേ​ർ​ക്ക് പ​ദ്ധ​തി​യു​ടെ പ്ര​യോ​ജ​നം ല​ഭി​ക്കും. ഒ​രാ​ൾ​ക്ക് മാ​സ​ത്തി​ൽ ര​ണ്ടു കൂ​പ്പ​ണ്‍ വീ​ത​മാ​ണ് ന​ൽ​കു​ന്ന​ത്. വി​ത​ര​ണോ​ദ്ഘാ​ട​നം ചെ​യ​ർ​മാ​ൻ ഷി​ബു തെ​ക്കും​പു​റം നി​ർ​വ​ഹി​ച്ചു. സൗ​ജ​ന്യ ഡ​യാ​ലി​സി​സ്, മ​രു​ന്ന് വാ​ങ്ങു​ന്ന​തി​നു​ള്ള സ​ഹാ​യം, ഡ​യാ​ലി​സി​സ് ചെ​യ്യാ​ൻ പോ​കു​ന്ന​വ​ർ​ക്ക് വാ​ഹ​ന സൗ​ക​ര്യം എ​ന്നി​വ​യാ​ണ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. കോ​ത​മം​ഗ​ലം മാ​ർ ബ​സേ​ലി​യോ​സ് ഹോ​സ്പി​റ്റ​ൽ, സെ​ന്‍റ് ജോ​സ​ഫ് ഹോ​സ്പി​റ്റ​ൽ (ധ​ർ​മ​ഗി​രി), നെ​ല്ലി​ക്കു​ഴി പീ​സ് വാ​ലി എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​കു​ന്ന​ത്. ജോ​ർ​ജ് അ​ന്പാ​ട്ട്, സി.​കെ. സ​ത്യ​ൻ, ജോ​ർ​ജ് കു​ര്യ​യ്‌​പ്, പി. ​പ്ര​കാ​ശ്, ജോ​ഷി പൊ​ട്ട​ക്ക​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.