ഇ​ന്‍റ​ർ​നെ​റ്റ് ത​ട്ടി​പ്പ് വീ​ണ്ടും ഇ​ക്കു​റി ലോ​ണി​ന്‍റെ പേ​രി​ൽ
Wednesday, October 21, 2020 12:50 AM IST
ആ​ലു​വ: ഇ​രു​പ​തു​ല​ക്ഷം രൂ​പ വ​രെ ലോ​ൺ വാ​ഗ്ദാ​നം ചെ​യ്ത് ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ് വ്യാ​പ​കം. പ്ര​മു​ഖ ക​മ്പ​നി​ക​ളു​ടെ പേ​രി​ൽ വ്യാ​ജ വെ​ബ്സൈ​റ്റു​ക​ളു​ണ്ടാ​ക്കി​യാ​ണ് ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​തെ​ന്ന് ജി​ല്ലാ റൂ​റ​ൽ പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ത്ത​രം ത​ട്ടി​പ്പു സം​ഘ​ങ്ങ​ൾ​ക്ക് കൃ​ത്യ​മാ​യ വി​ലാ​സ​മോ, ഓ​ഫീ​സോ അ​നു​ബ​ന്ധ വി​വ​ര​ങ്ങ​ളോ ഇ​ല്ല. അ​തി​നാ​ൽ ഇ​വ​രെ ക​ണ്ടെ​ത്താ​നോ ഇ​വ​രി​ലേ​ക്കെ​ത്താ​നോ എ​ളു​പ്പ​മ​ല്ലെ​ന്നും ഓ​ൺ​ലൈ​ൻ ലോ​ൺ അ​പേ​ക്ഷ​ക​ളി​ൽ ജാ​ഗ്ര​ത വേ​ണ​മെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക് മു​ന്ന​റി​യി​പ്പു ന​ൽ​കി.
ഫോ​ൺ ന​മ്പ​റി​ലേ​ക്ക് ലോ​ൺ അ​നു​വ​ദി​ച്ച​താ​യു​ള്ള സ​ന്ദേ​ശ​മാ​ണ് എ​സ്എം​എ​സ് ആ​യോ ഫോ​ൺ വി​ളി​യാ​യോ ആ​ദ്യ​മെ​ത്തു​ക. ആ​ധാ​ർ​കാ​ർ​ഡും പാ​ൻ കാ​ർ​ഡും ര​ണ്ടു ഫോ​ട്ടോ​യു​മു​ണ്ടോ, നി​ങ്ങ​ൾ​ക്ക് ഇ​രു​പ​തു​ല​ക്ഷം രൂ​പ വ​രെ ഓ​ൺ​ലൈ​ൻ വ​ഴി ലോ​ൺ കി​ട്ടു​മെ​ന്നാ​ണ് വാ​ഗ്ദാ​നം.
ഇ​ത്ത​രം സം​ഘ​ങ്ങ​ളു​മാ​യി വാ​ട്സാ​പ്പി​ലൂ​ടെ​യോ മെ​യി​ൽ വ​ഴി​യോ ബ​ന്ധ​പ്പെ​ട്ടാ​ൽ ലോ​ൺ ല​ഭി​ക്കാ​ൻ യോ​ഗ്യ​നാ​ണോ എ​ന്ന​റി​യാ​ൻ ഫോ​ട്ടോ​യും തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും ര​ണ്ടു ഫോ​ട്ടോ​യു​മാ​ണ് ഇ​വ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. അ​യ​ച്ചു​ക​ഴി​ഞ്ഞാ​ൽ താ​മ​സി​യാ​തെ ലോ​ണി​ന് നി​ങ്ങ​ൾ അ​ർ​ഹ​രാ​ണെ​ന്നും പ്രോ​സ​സിം​ഗ് ഫീ​സാ​യി ഒ​രു തു​ക അ​ട​യ്ക്കാനും ഉ​ട​ൻ മെ​സേ​ജ് വ​രും.
പ​ണം അ​ട​ച്ചു ക​ഴി​ഞ്ഞാ​ൽ ലോ​ൺ പാ​സാ​യി എ​ന്ന അ​ഭി​ന​ന്ദ​ന സ​ന്ദേ​ശ​വും എ​ത്തും.
പി​ന്നീ​ട് ലോ​ൺ ല​ഭി​ക്കു​ന്ന​തി​ന് ഓ​രോ കാ​ര​ണം പ​റ​ഞ്ഞ് ഘ​ട്ടം ഘ​ട്ട​മാ​യി വ​ലി​യൊ​രു തു​ക കൈ​ക്ക​ലാ​ക്കു​ക​യാ​ണ് ഇ​വ​രു​ടെ രീ​തി. ഈ ​അ​ട​യ്ക്കു​ന്ന തു​ക​യെ​ല്ലാം തി​രി​ച്ച് ല​ഭി​ക്കു​മെ​ന്ന് സം​ഘം ഉ​റ​പ്പു ന​ൽ​കു​ക​യും ചെ​യ്യും.
ഇ​ങ്ങ​നെ ല​ക്ഷ​ങ്ങ​ൾ പോ​യ​വ​ർ നി​ര​വ​ധി​യാ​ണ്. ജി​ല്ല​യി​ൽ അ​മ്പ​തി​നാ​യി​രം രൂ​പ​യു​ടെ ലോ​ൺ ല​ഭി​ക്കു​ന്ന​തി​ന് ഒ​രു ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് ത​ട്ടി​പ്പി​നി​ര​യാ​യ ഒ​രാ​ൾ അ​ട​ച്ച​ത്.
പ്ര​മു​ഖ ലോ​ൺ ദാ​താ​ക്ക​ളു​ടെ പേ​രി​ൽ വ്യാ​ജ വെ​ബ് സൈ​റ്റ് ഉ​ണ്ടാ​ക്കി പ​ണം ത​ട്ടു​ന്ന​താ​യും പ​രാ​തി ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.
കോ​വി​ഡ് കാ​ല​ത്ത് പ​ണ​ത്തി​ന് അ​ത്യാ​ശ്യ​മു​ള്ള​തി​നാ​ൽ ഓ​ൺ​ലൈ​ൻ ലോ​ൺ ല​ഭി​ക്കു​ന്ന സൈ​റ്റു​ക​ൾ പ​ര​തി സ്വ​യം കെ​ണി​യി​ൽ പെ​ടു​ന്ന​വ​രും കു​റ​വ​ല്ലെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.