ഡി​ജി​റ്റ​ല്‍ എ​ക്‌​സ്‌​റേ യൂ​ണി​റ്റ് ഉ​ദ്ഘാ​ട​നം
Thursday, October 22, 2020 12:31 AM IST
കൊ​ച്ചി: ടി.​ജെ. വി​നോ​ദ് എം​എ​ല്‍​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ല്‍​നി​ന്നു​ള്ള 1.75 കോ​ടി രൂ​പ ഉ​പ​യോ​ഗി​ച്ച് എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ സ്ഥാ​പി​ച്ച ഡി​ജി​റ്റ​ല്‍ എ​ക്‌​സ്‌​റേ യൂ​ണീ​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ളെ ന​ട​ക്കും. രാ​വി​ലെ ഒ​ന്‍​പ​തി​ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും. ടി.​ജെ. വി​നോ​ദ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ല്‍ ഹൈ​ബി ഈ​ഡ​ന്‍ എം​പി മു​ഖ്യാ​തി​ഥി​യാ​കും. ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ്. സു​ഹാ​സ്, കൗ​ണ്‍​സി​ല​ര്‍ കെ.​വി.​പി. കൃ​ഷ്ണ​കു​മാ​ര്‍, ഡി​എം​ഒ എ​ന്‍.​കെ. കു​ട്ട​പ്പ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും. കേ​ര​ള​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് ഒ​രു ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ഈ ​സൗ​ക​ര്യം ല​ഭ്യ​മാ​കു​ന്ന​തെ​ന്ന് എം​എ​ല്‍​എ അ​റി​യി​ച്ചു. ദി​വ​സ​വും അ​ഞ്ഞൂ​റു​പേ​രു​ടെ വ​രെ എ​ക്‌​സ്‌​റേ എ​ടു​ക്കാ​ന്‍ ഇ​തു​വ​ഴി സാ​ധി​ക്കും.