ഓ​ർ​മ​പ്പെ​രു​ന്നാ​ൾ കൊ​ടി​യേ​റി
Tuesday, October 27, 2020 12:16 AM IST
കോ​ല​ഞ്ചേ​രി: അ​ന്ത്യോ​ഖ്യാ സിം​ഹാ​സ​ന​ത്തി​ന് കീ​ഴി​ലു​ള്ള മ​ലേ​ക്കു​രി​ശ് ദ​യ​റാ​യി​ൽ പ​രു​മ​ല കൊ​ച്ചു​തി​രു​മേ​നി​യു​ടെ ഓ​ർ​മ​പ്പെ​രു​ന്നാ​ളി​ന് കൊ​ടി​യേ​റി. ദ​യ​റാ​ധി​പ​ൻ കു​ര്യാ​ക്കോ​സ് മാ​ർ ദി​യ​സ്കോ​റോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത കൊ​ടി​യേ​റ്റി.
ന​വം​ബ​ർ ഒ​ന്നി​ന് വൈ​കു​ന്നേ​രം 5.30ന് ​സ​ന്ധ്യാ പ്രാ​ർ​ഥ​ന​യും ര​ണ്ടി​ന് രാ​വി​ലെ 6.30ന് ​കു​ർ​ബാ​ന, എ​ട്ടി​ന് മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന​യും ഉ​ണ്ടാ​കും. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ഞ്ചാ​ത്ത​ല​ത്തി​ൽ ആ​ഘോ​ഷ​ങ്ങ​ൾ ഒ​ഴി​വാ​ക്കി കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​യി​രി​ക്കും പെ​രു​ന്നാ​ൾ ന​ട​ത്തു​ന്ന​ത്.
കു​റി​ഞ്ഞി സെ​ന്‍റ് പീ​റ്റേ​ഴ​സ് ആ​ന്‍​ഡ് സെ​ന്‍റ് പോ​ൾ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ പ​രു​മ​ല തി​രു​മേ​നി​യു​ടെ ഓ​ർ​മ​പ്പെ​രു​ന്നാ​ളി​ന് വി​കാ​രി ഫാ. ​പോ​ൾ മ​ത്താ​യി കൊ​ടി​യേ​റ്റി. 30ന് ​രാ​വി​ലെ 6.30ന് ​പ്ര​ഭാ​ത പ്രാ​ർ​ഥ​ന, ഏ​ഴി​ന് കു​ർ​ബാ​ന, വൈ​കു​ന്നേ​ര ആ​റി​ന് സ​ന്ധ്യാ​പ്രാ​ർ​ഥ​ന, 7.15ന് ​മ​ലേ​ക്കു​രി​ശ് മാ​ർ ഗ്രി​ഗോ​റി​യോ​സ് കു​രി​ശു​പ​ള്ളി​യി​ൽ സ​ന്ധ്യ പ്രാ​ർ​ഥ​ന, ധൂ​പ​പ്രാ​ർ​ഥ​ന, ആ​ശീ​ർ​വാ​ദം. 31ന് ​രാ​വി​ലെ രാ​വി​ലെ ഏ​ഴി​ന് പ്ര​ഭാ​ത പ്രാ​ർ​ഥ​ന, എ​ട്ടി​ന് കു​ർ​ബാ​ന, മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന, പ​ള്ളി​ക്ക് ചു​റ്റും പ്ര​ദ​ക്ഷി​ണം, കൊ​ടി​യി​റ​ക്ക്.