വീ​ട്ടി​ൽ ചാ​രാ​യം വാ​റ്റി​യ ആ​ൾ അ​റ​സ്റ്റി​ൽ
Monday, November 30, 2020 12:20 AM IST
കൂ​ത്താ​ട്ടു​കു​ളം: വീ​ടി​നു​ള്ളി​ൽ ചാ​രാ​യം വാ​റ്റി​ക്കൊ​ണ്ടി​രു​ന്ന​യാ​ളെ എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി. ഇ​ട​യാ​ർ പീ​ടി​ക​പ്പ​ടി​യ്ക്ക് സ​മീ​പം ക​ര​കു​ഴു​പ്പി​ള്ളി​ൽ കെ.​എ. സ്ക​റി​യ (57) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വീ​ടി​നു​ള്ളി​ൽ ചാ​രാ​യം വാ​റ്റു​ന്നു​ണ്ടെ​ന്നു​ള്ള ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പി​റ​വം റേ​ഞ്ച് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്. മ​ധു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്. മൂ​ന്ന​ര ലി​റ്റ​ർ ചാ​രാ​യ​വും ഒ​ന്ന​ര ലി​റ്റ​ർ വി​ദേ​ശ​മ​ദ്യ​വും അ​ടു​ത്ത വാ​റ്റി​നാ​യി ത​യാ​റാ​ക്കി​വ​ച്ചി​രു​ന്ന 50 ലി​റ്റ​ർ വാ​ഷ്, കു​ക്ക​ർ, സ്റ്റൗ ​അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ൾ തു​ട​ങ്ങി​യ​വ പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.
പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ ചാ​ൾ​സ് ക്ലാ​ർ​വി​ൻ, സാ​ബു കു​ര്യാ​ക്കോ​സ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ഉ​ൻ​മേ​ഷ്, ജ​യ​ദേ​വ​ൻ, വി​നോ​ദ്, ഹ​രി​ദാ​സ്, ജി​ഷ്ണു, വ​നി​ത സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫീ​സ​ർ ടി.​കെ.​സൗ​മ്യ എ​ന്നി​വ​ർ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.