ജി​ല്ല​യി​ൽ 536 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്
Sunday, December 6, 2020 12:36 AM IST
തൃ​ശൂ​ർ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 536 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥീ​രി​ക​രി​ച്ചു. ഇ​തി​ൽ 518 പേ​ർ​ക്കാ​ണ് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ. അ​ഞ്ച് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും സം​സ്ഥാ​ന​ത്തി​നു പു​റ​ത്തു​നി​ന്നെ​ത്തി​യ ഏ​ഴു പേ​ർ​ക്കും രോ​ഗ ഉ​റ​വി​ടം അ​റി​യാ​ത്ത ആ​റു പേ​ർ​ക്കും രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു.
രോ​ഗ ബാ​ധി​ത​രി​ൽ 60 വ​യ​സി​നു മു​ക​ളി​ൽ 57 പു​രു​ഷ​ൻ​മാ​രും 41 സ്ത്രീ​ക​ളും പ​ത്ത് വ​യ​സി​നു താ​ഴെ 12 ആ​ണ്‍​കു​ട്ടി​ക​ളും 16 പെ​ണ്‍​കു​ട്ടി​ക​ളു​മു​ണ്ട്.
590 പേ​ർ രോ​ഗ​മു​ക്ത​രാ​യി. ജി​ല്ല​യി​ൽ രോ​ഗ​ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 6399 ആ​ണ്. ഇ​തി​ൽ 4102 പേ​ർ വീ​ടു​ക​ളി​ലാ​ണ്.