യു​വ​ജ​ന ക​മ്മീ​ഷ​ൻ ജി​ല്ലാ അ​ദാ​ല​ത്ത്
Thursday, January 21, 2021 1:02 AM IST
തൃ​ശൂ​ർ: കേ​ര​ള സം​സ്ഥാ​ന യു​വ​ജ​ന ക​മ്മീഷ​ൻ ക​ള​ക്ട​റേ​റ്റ് ചേം​ബ​റിൽ സം​ഘ​ടി​പ്പി​ച്ച ജി​ല്ലാ അ​ദാ​ല​ത്തി​ൽ എ​ട്ടു കേ​സു​ക​ൾ തീ​ർ​പ്പാ​ക്കി. ആ​കെ 14 പ​രാ​തി​ക​ളാ​ണ് അ​ദാ​ല​ത്തി​ൽ പ​രി​ഗ​ണി​ച്ച​ത്. ആ​റു കേ​സു​കൾ അ​ടു​ത്ത സി​റ്റിം​ഗി​ലേ​ക്ക് മാ​റ്റി.
കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ലെ മേ​ൽ​ശാ​ന്തി​യെ സ്ഥി​ര​പ്പെ​ടു​ത്താ​ൻ സ​ർ​ക്കാ​രി​നോ​ടു ശിപാ​ർ​ശ ചെ​യ്യു​മെ​ന്നു ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു. കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡി​ന് കീ​ഴി​ലെ ക്ഷേ​ത്ര​ത്തി​ൽ ആ​ദ്യം നി​യ​മി​ച്ച പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ലെ മേ​ൽ​ശാ​ന്തി​യാ​യ ഉ​മേ​ഷ് കൃ​ഷ്ണ​ന്‍റെ പ​രാ​തി​യി​ലാ​ണു ക​മ്മീ​ഷ​ൻ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ഇ​റ​ക്കി​യാ​ൽ സ്ഥി​ര​നി​യ​മ​നം പ​രി​ഗ​ണി​ക്കാ​മെ​ന്നു ദേ​വ​സ്വം പ്ര​തി​നി​ധി അ​ദാ​ല​ത്തി​ൽ പ​റ​ഞ്ഞു.