മേ​ള​ത്തി​ന്‍റെ അ​ക​ന്പ​ടി​യി​ൽ കാ​ഴ്ച​ശീ​വേ​ലി
Friday, February 26, 2021 12:35 AM IST
ഗു​രു​വാ​യൂ​ർ: ക്ഷേ​ത്രോ​ത്സ​വം ര​ണ്ടാം ദി​വ​സ​മാ​യ ഇ​ന്ന​ലെ മു​ത​ൽ രാ​വി​ലെ​യും വൈ​കി​ട്ടും മേ​ള​ത്തി​ന്‍റെ അ​ക​ന്പ​ടി​യോ​ടെ പ്രൗ​ഢ​മാ​യ കാ​ഴ്ച​ശീ​വേ​ലി​യാ​ണ്. ഇ​ന്ന​ലെ രാ​വി​ലെ ന​ട​ന്ന കാ​ഴ്ച​ശീ​വേ​ലി​ക്ക് പെ​രു​വ​നം കു​ട്ട​ൻ മാ​രാ​രു​ടെ നേ​തൃ​ത്വ​ത്ത​ിൽ വാ​ദ്യ ക​ലാ​കാ​ര​ന്മാ​ർ അ​ണി​നി​ര​ന്ന പ​ഞ്ചാ​രി​മേ​ളം അ​ക​ന്പ​ടി​യാ​യി. കൊ​ന്പ​ൻ ഇ​ന്ദ്ര​സെ​ൻ ഗു​രു​വാ​യൂ​ര​പ്പ​ന്‍റെ കോ​ല​മേ​റ്റി.

കൊ​ന്പ​ൻ​മാ​രാ​യ ര​വി​കൃ​ഷ്ണ,ഗോ​പീ​ക​ണ്ണ​ൻ എ​ന്നി​വ കൂ​ട്ടാ​ന​ക​ളാ​യി. സൂ​ര്യ​മ​റ,കൊ​ടി​കൂ​റ​ക​ൾ,സ​പ്ത​വ​ർ​ണ​ത​ഴ എ​ന്നി​വ മു​ന്നി​ല​ണി​നി​ര​ന്നു. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മേ​ള​ത്തി​ന്‍റെ സ​മ​യം ഒ​രു മ​ണി​ക്കൂ​റാ​ക്കി പ​രി​മി​ത​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​ന്ന​ലെ രാ​വി​ലെ ക്ഷേ​ത്ര​ത്തി​ന്‍റെ എ​ട്ടു​ദി​ക്കു​ക​ളി​ലും ദി​ക്കു​കൊ​ടി​ക​ൾ സ്ഥാ​പി​ച്ചു.

ഉത്സ​വം: ഇ​ന്ന​ത്തെ പ​രി​പാ​ടി​ക​ൾ

രാ​വി​ലെ 7-8: കാ​ഴ്ച​ശീ​വേ​ലി
9-10: പാ​ല​ഭി​ഷേ​കം, ന​വ​കം, പ​ന്തീ​ര​ടി​പൂ​ജ
രാ​വി​ലെ 11 -1: ശ്രീ​ഭൂ​ത​ബ​ലി, ന​വ​കം, ഉ​ച്ച​പൂ​ജ, ന​ട അ​ട​യ്ക്ക​ൽ
ഉ​ച്ച​തി​രി​ഞ്ഞ് 3.30- 4.30: കാ​ഴ്ച​ശീ​വേ​ലി
വൈ​കീ​ട്ട് 6-8: ദീ​പാ​രാ​ധ​ന, കേ​ളി, മ​ദ്ദ​ള​പ​റ്റ്, അ​ത്താ​ഴ​പൂ​ജ
രാ​ത്രി 8.30മു​ത​ൽ: ​ശ്രീ​ഭൂ​ത​ബ​ലി, വ​ട​ക്കേ​ന​ടയ്ക്ക​ൽ എ​ഴു​ന്ന​ള്ളി​ച്ചു​വ​യ്ക്ക​ൽ, താ​യ​ന്പ​ക, കൊ​ന്പു​പ​റ്റ്, കു​ഴ​ൽ​പ​റ്റ്, ശീ​വേ​ലി, വി​ള​ക്ക്.