ക​ലാ​ഭ​വ​ൻ മ​ണി​യുടെ ച​ര​മ​വാ​ർ​ഷി​കം ആറിന്
Thursday, March 4, 2021 12:45 AM IST
ചാ​ല​ക്കു​ടി: ക​ലാ​ഭ​വ​ൻ മ​ണി​യു​ടെ അ​ഞ്ചാം ച​ര​മ​വാ​ർ​ഷി​കം ആ​റി​ന് ആ​ച​രി​ക്കും. ക​ലാ​ഭ​വ​ൻ മ​ണി സ്മാ​ര​ക ട്ര​സ്റ്റി​ന്‍റെ​യും പൗ​രാ​വ​ലി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ വൈ​കീ​ട്ട് 5.30ന് ​ടൗ​ൺ ഹാ​ൾ മൈ​താ​നി​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന അ​നു​സ്മ​ര​ണം "ചി​ര​സ്മ​ര​ണ 2021' ച​ല​ച്ചി​ത്ര ന​ട​നും കാ​രി​ക്കേ​ച്ച​റി​സ്റ്റു​മാ​യ ജ​യ​രാ​ജ് വാ​ര്യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ക​ലാ​ഭ​വ​ൻ മ​ണി സ്മാ​ര​ക പു​ര​സ്കാ​രം സ​മ​ഗ്ര സം​ഭാ​വ​ന​യ്ക്ക് ആ​ല​പ്പി അ​ഷ​റ​ഫി​നും യു​വ​പ്ര​തി​ഭ​യ്ക്ക് അ​നു മു​വാ​റ്റു​പു​ഴ​യ്ക്കും സ​മ്മാ​നി​ക്കും. തു​ട​ർ​ന്ന് ചാ​ല​ക്കു​ടി​യി​ലെ ക​ലാ​കാ​ര​ന്മാ​രു​ടെ വി​വി​ധ സം​ഘ​ട​ന​ക​ൾ ക​ലാ​സ​ന്ധ്യ അ​വ​ത​രി​പ്പി​ക്കും.
ചീ​ഫ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ സു​ന്ദ​ർ​ദാ​സ്, ജോ​യ് മൂ​ത്തേ​ട​ൻ, സി.​എ​സ്. സു​രേ​ഷ്, യു.​എ​സ്. അ​ജ​യ്കു​മാ​ർ, സു​ഭാ​ഷ് ച​ന്ദ്ര​ദാ​സ്, ക​ലാ​ഭ​വ​ൻ ജ​യ​ൻ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

വൈ​ദ്യു​തി മു​ട​ങ്ങും

കൊ​ര​ട്ടി: അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ കൊ​ര​ട്ടി ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്‌​ഷ​നു കീ​ഴി​ൽ വ​രു​ന്ന വെ​സ്റ്റ് ചി​റ​ങ്ങ​ര, റെ​യി​ൽ​വേ ഗേ​റ്റ്, യു​ണൈ​റ്റ​ഡ് ക്ല​ബ് ഒൗ​ട്ട​ർ, സീ​നാ​യ് എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളി​ൽ ഇ​ന്നു രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ വൈ​കീ​ട്ട് അ​ഞ്ചു​വ​രെ വൈ​ദ്യു​തി ഭാ​ഗി​ക​മാ​യി മു​ട​ങ്ങും.
വെ​ള്ളി​ക്കു​ള​ങ്ങ​ര: ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്‌​ഷ​നു കീ​ഴി​ലെ 11 കെ​വി ലൈ​നി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ മ​റ്റ​ത്തൂ​ർ സ​ബ് സ്റ്റേ​ഷ​ൻ മു​ത​ൽ മ​ന്ദ​ര​പ്പി​ള്ളി, നൂ​ലു​വ​ള്ളി, ഇ​ത്തു​പ്പാ​ടം, വാ​സു​പു​രം, ചെ​ന്പു​ച്ചി​റ, വെ​ട്ടി​യാ​ട​ൻ​ചി​റ, കോ​ടാ​ലി ജം​ഗ്ഷ​ൻ വ​രെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ന്നു രാ​വി​ലെ എ​ട്ടു മു​ത​ൽ വൈ​കീ​ട്ട് അ​ഞ്ചു​വ​രെ ഭാ​ഗി​ക​മാ​യി വൈ​ദ്യു​തി വി​ത​ര​ണം ത​ട​സ​പ്പെ​ടു​മെ​ന്ന് അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു.