ഭി​ന്ന​ശേ​ഷി​ക്കാ​ര​നു വോ​ട്ട് ചെ​യ്യാ​നാ​യി​ല്ല; വി​ശ​ദീ​ക​ര​ണം തേ​ടി
Wednesday, April 14, 2021 12:34 AM IST
തിരുവനന്തപുരം: കാ​ഴ്ച​പ​രി​മി​ത​നു വോ​ട്ടു ചെ​യ്യാ​നാ​യി​ല്ലെ​ന്ന പ​രാ​തി​യി​ൽ തൃ​ശൂ​ർ ജി​ല്ലാ ക​ള​ക്ട​റോ​ടു സം​സ്ഥാ​ന ഭി​ന്ന​ശേ​ഷി ക​മ്മീ​ഷ​ണ​ർ എ​സ്.​എ​ച്ച്. പ​ഞ്ചാ​പ​കേ​ശ​ൻ വി​ശ​ദീ​ക​ര​ണം തേ​ടി.
ഇ​രി​ങ്ങാ​ല​ക്കു​ട നി​യ​മ​സ​ഭാ മ​ണ്ഡ​ത്തി​ൽ കാ​റ​ളം പ​ഞ്ചാ​യ​ത്തി​ലെ ബൂ​ത്ത് ന​ന്പ​ർ 17-ലെ ​സ​മ്മ​തിദാ​യ​ക​നാ​യ എം.​കെ.അ​നീ​ഷിന്‍റെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ർ നി​യ​മ​പ്ര​കാ​ര​മു​ള്ള ബ്ര​യി​ലി ഡ​മ്മി ബാ​ല​റ്റ് ന​ൽ​കാ​ത്ത​തി​നെതു​ട​ർ​ന്ന് വോ​ട്ടു ചെ​യ്യാ​ൻ സാ​ധി​ച്ചി​ല്ലെ​ന്നാ​ണു പ​രാ​തി