ബൈ​ക്കി​ൽ അ​ജ്ഞാ​ത​വാ​ഹ​ന​മി​ടി​ച്ച് പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു
Saturday, April 17, 2021 2:11 AM IST
പു​ന്നം​പ​റ​ന്പ്: ബൈ​ക്കി​ൽ അ​ജ്ഞാ​ത​വാ​ഹ​ന​മി​ടി​ച്ച് ഗു​രു​ത​ര​പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. തെ​ക്കും​ക​ര പ​ഞ്ചാ​യ​ത്തി​ലെ മ​ണ​ലി​ത്ത​റ കി​ഴ​ക്കേ​ക്ക​ര സ്വ​ദേ​ശി പാ​ന്പു​ങ്ങ​ൽ വീ​ട്ടി​ൽ സു​ധാ​ക​ര​ന്‍റെ മ​ക​ൻ ജി​തി​ൻ (അ​പ്പു​ട്ടി-22) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ വി​ഷു ദി​വ​സം രാ​ത്രി ഒ​ന്പ​തി​ന് മ​ണ്ണു​ത്തി​യി​ൽ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ജി​തി​ൻ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കി​ൽ അ​ജ്ഞാ​ത​വാ​ഹ​നം ഇ​ടി​ച്ചാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. ഇ​ടി​ച്ച വാ​ഹ​നം നി​ർ​ത്താ​തെ പോ​കു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ ത​ന്നെ പ്ര​ദേ​ശ​ത്തു​ണ്ടാ​യി​രു​ന്നവർ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഇ​ന്ന​ലെ മ​രി​ക്കു​ക​യാ​യി​രു​ന്നു. എ​ക്സ്റേ വെ​ൽ​ഡിം​ഗ് ജോ​ലി നോ​ക്കി​യി​രു​ന്ന ജി​തി​ന് താ​ൽ​ക്കാ​ലി​ക​മാ​യി കോ​ഴി​ക്കോ​ട് വി​മാ​ന​താ​വ​ള​ത്തി​ൽ ജോ​ലി ല​ഭി​ച്ചി​രു​ന്നു. സം​സ്കാ​രം ന​ട​ത്തി. അ​മ്മ: സ​ജി​ത. സ​ഹോ​ദ​ര​ൻ: ജി​ത്തു.