എ​ല്ലാ​വ​ർ​ക്കും മു​ൻ​ഗ​ണ​ന വേ​ണം: മെ​ഡി​ക്ക​ൽ ഷോ​പ്പ് ജീ​വ​ന​ക്കാ​ർ
Monday, May 31, 2021 12:40 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ
തൃ​ശൂ​ർ: സം​സ്ഥാ​ന​ത്തെ മെ​ഡി​ക്ക​ൽ ഷോ​പ്പ് ജീ​വ​ന​ക്കാ​രെ വാ​ക്സി​ൻ മു​ൻ​ഗ​ണ​ന പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​പ്പോ​ൾ 45 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ പ​ട്ടി​ക​യി​ൽ നി​ന്നും പു​റ​ത്ത്. 18 മു​ത​ൽ 45 വ​യ​സു​വ​രെ​യു​ള്ള മെ​ഡി​ക്ക​ൽ ഷോ​പ്പ് ജീ​വ​ന​ക്കാ​ർ​ക്കും മ​രു​ന്നു വി​ത​ര​ണം ചെ​യ്യു​ന്ന ഫീ​ൽ​ഡ് വ​ർ​ക്ക​ർ​മാ​ർ​ക്കും വാ​ക്സി​ൻ മു​ൻ​ഗ​ണ​ന പ​ട്ടി​ക​യി​ൽ സ്ഥാ​നം ല​ഭി​ച്ചി​ട്ടു​ണ്ട്.
തൃ​ശൂ​ർ ജി​ല്ല​യി​ൽ പ​തി​നാ​യി​ര​ത്തോ​ളം മെ​ഡി​ക്ക​ൽ ഷോ​പ്പ് ജീ​വ​ന​ക്കാ​രു​ള്ള​തി​ൽ മു​പ്പ​തു ശ​ത​മാ​ന​ത്തോ​ളം പേ​ർ 45 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​രാ​ണ്. ഇ​വ​രെ കൂ​ടി വാ​ക്സി​നേ​ഷ​ൻ മു​ൻ​ഗ​ണ​ന പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ശ​ക്ത​മാ​യി​രി​ക്കു​ന്ന​ത്. പ​ല​ത​രം രോ​ഗ​ങ്ങ​ളു​ള്ള​വ​രും രോ​ഗ​ബാ​ധി​ത​രു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട​വ​രും മെ​ഡി​ക്ക​ൽ ഷോ​പ്പു​ക​ളി​ൽ വ​രു​ന്പോ​ൾ അ​വ​രു​മാ​യി ഇ​ട​പ​ഴ​കേ​ണ്ടി വ​രു​ന്ന ജീ​വ​ന​ക്കാ​രെ വാ​ക്സി​ൻ മു​ൻ​ഗ​ണ​ന പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ജീ​വ​ന​ക്കാ​രും സം​ഘ​ട​ന​ക​ളും ഉ​ന്ന​യി​ച്ച​തി​ന്‍റെ ഫ​ല​മാ​യാ​ണ് ഇ​വ​രെ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്.
45 വ​യ​സി​നു മു​ക​ളി​ലു​ള്ള മെ​ഡി​ക്ക​ൽ ഷോ​പ്പ് ജീ​വ​ന​ക്കാ​ർ വാ​ക്സി​ൻ മു​ൻ​ഗ​ണ​ന പ​ട്ടി​ക​യി​ൽ നി​ന്നും പു​റ​ത്തു നി​ൽ​ക്കു​ന്ന സ്ഥി​തി മാ​റ​ണ​മെ​ന്നു സ​ർ​ക്കാ​രി​നോ​ടു സം​ഘ​ട​നാ​ത​ല​ത്തി​ലും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. മെ​ഡി​ക്ക​ൽ ഷോ​പ്പ് ഉ​ട​മ​ക​ളും ത​ങ്ങ​ളെ മു​ൻ​ഗ​ണ​ന പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്.
പ​ല സം​സ്ഥാ​ന​ങ്ങ​ളും മെ​ഡി​ക്ക​ൽ ഷോ​പ്പ് ജീ​വ​ന​ക്കാ​ർ​ക്കു മു​ൻ​ഗ​ണ​ന ന​ൽ​കി 45 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ​ക്കു കൂ​ടി കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും കേ​ര​ള​വും ഇ​തു മാ​തൃ​ക​യാ​ക്കി മെ​ഡി​ക്ക​ൽ ഷോ​പ്പ് ജീ​വ​ന​ക്കാ​ർ​ക്കെ​ല്ലാം വാ​ക്സി​ൻ മു​ൻ​ഗ​ണ​ന പ​ട്ടി​ക​യി​ൽ ഇ​ടം ന​ൽ​ക​ണ​മെ​ന്നു​മാ​ണ് ഇ​വ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.