സ​മൂ​ഹ അ​ടു​ക്ക​ള​യി​ലേ​ക്കു 10 ല​ക്ഷം രൂ​പ​യു​ടെ പ​ല​വ്യ​ഞ്ജ​ന​ങ്ങ​ൾ
Monday, June 14, 2021 12:34 AM IST
തൃ​ശൂ​ർ: കോ​ർ​പ​റേ​ഷ​ൻ ലോ​ക്ഡൗ​ണ്‍ ആ​രം​ഭി​ച്ച​തു​മു​ത​ൽ ന​ട​ത്തി​വ​രു​ന്ന സ​മൂ​ഹ അ​ടു​ക്ക​ള​യി​ലേ​ക്കാ​യി 140 ചാ​ക്ക് അ​രി ഉ​ൾ​പ്പെ​ടെ പ​ത്തു​ല​ക്ഷം രൂ​പ​യു​ടെ പ​ല​വ്യ​ഞ്ജ​ന​ങ്ങ​ൾ വെ​ങ്ങി​ണി​ശേ​രി നാ​രാ​യ​ണ​ശ്ര​മം ത​പോ​വ​നം കോ-​ഒാ​ർ​ഡി​നേ​റ്റ​ർ ലാ​ലു മേ​യ​ർ എം.​കെ. വ​ർ​ഗീ​സ​നു കൈ​മാ​റി. ലോ​ക്ഡൗ​ണ്‍ കാ​ലം മു​ത​ൽ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​ർ​പ​റേ​ഷ​നു വ​ൻ സാ​ന്പ​ത്തി​ക ബാ​ധ്യ​ത​യാ​ണു വ​ന്നി​ട്ടു​ള്ള​ത്.
ഇൗ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണു വെ​ങ്ങി​ണി​ശേ​രി​യി​ലെ നാ​രാ​യ​ണ ആ​ശ്ര​മം ത​പോ​വ​നം സ്വാ​മി ഭൂ​മാ​ന​ന്ദ തീ​ർ​ഥ മ​ഹാ​രാ​ജ​യെ മേ​യ​ർ നേ​രി​ട്ടു ബ​ന്ധ​പ്പെ​ടു​ക​യും സ​മൂ​ഹ അ​ടു​ക്ക​ള​യി​ലേ​ക്ക് ആ​വ​ശ്യ​മാ​യ പ​ല​വ്യ​ഞ്ജ​ന​ങ്ങ​ൾ ന​ൽ​കാ​മെ​ന്ന് ഉ​റ​പ്പു ന​ൽ​കു​ക​യും ചെ​യ്ത​ത്.
ച​ട​ങ്ങി​ൽ ഡെ​പ്യൂ​ട്ടി മേ​യ​ർ രാ​ജ​ശ്രീ ഗോ​പ​ൻ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ പി.​കെ. ഷാ​ജ​ൻ, വ​ർ​ഗീ​സ് ക​ണ്ടം​കു​ള​ത്തി, സാ​റാ​മ്മ റോ​ബ്സ​ണ്‍, ഷീ​ബ ബാ​ബു കൗ​ണ്‍​സി​ല​ർ​മാ​രാ​യ സി.​പി. പോ​ളി, സ​തീ​ഷ് കു​മാ​ർ, സു​നി​ൽ രാ​ജ്, പൂ​ർ​ണി​മാ സു​രേ​ഷ്, ക​രോ​ളി​ൻ പെ​രി​ഞ്ചേ​രി, രാ​ധി​ക അ​ശോ​ക​ൻ, സെ​ക്ര​ട്ട​റി വി​നു സി. ​കു​ഞ്ഞ​പ്പ​ൻ, അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി അ​രു​ണ്‍​കു​മാ​ർ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി.