ചാ​രാ​യം വാ​റ്റാ​ൻ ഉ​പ​യോ​ഗി​ച്ചി​രു​ന്ന വാ​ട​കവീ​ട് ക​ത്തി​ന​ശി​ച്ചു
Sunday, June 20, 2021 3:22 AM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: ചാ​രാ​യം വാ​റ്റാ​ൻ ഉ​പ​യോ​ഗി​ച്ചി​രു​ന്ന വാ​ട​ക വീ​ട് ക​ത്തി​ന​ശി​ച്ചു. എ​റി​യാ​ട് ച​ന്ത​യ്ക്ക് പ​ടി​ഞ്ഞാ​റ് വ​ശം ക​റു​ക​പ്പാ​ട​ത്ത് പു​ത്ത​ൻ വീ​ട്ടി​ൽ സെ​യ്ഫ് നീ​സ​യു​ടെ വീ​ടാ​ണ് ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ക​ത്തി​ന​ശി​ച്ച​ത്.

കൊ​ടു​ങ്ങ​ല്ലൂ​രി​ൽ നി​ന്നും ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യെ​ങ്കി​ലും ഓ​ട് മേ​ഞ്ഞ വീ​ടും വീ​ട്ടി​ൽ സൂ​ക്ഷി​ച്ചിരു​ന്ന സാ​ധ​ന​ങ്ങ​ളും പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ചു. ചാ​രാ​യം വാ​റ്റി​ക്കൊ​ണ്ടി​രി​ക്കെ ക​ഴി​ഞ്ഞ മൂ​ന്നി​ന് ഇ​വി​ടെ നി​ന്നും ര​ണ്ടു പേ​രെ കൊ​ടു​ങ്ങ​ല്ലൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

ഇ​വ​രു​ടെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന കാ​ര ഇ​ള​യാ​രം പു​ര​യ്ക്ക​ൽ മ​ണി​യ​ൻ ഓ​ടി ര​ക്ഷ​പെ​ട്ടി​രു​ന്നു. ഇ​യാ​ൾ ക​ഴി​ഞ്ഞ ദി​വ​സം കോ​ട​തി​യി​ൽ ഹാ​ജ​രാ​യി​രു​ന്നു. ഇ​യാ​ൾ ഉ​ൾ​പ്പെ​ടെ പ്ര​തി​ക​ൾ മൂ​ന്നു​പേ​രും ജ​യി​ലി​ൽ ക​ഴി​ഞ്ഞു വ​രെ വെ​യാ​ണ് വീ​ട് ക​ത്തി​യ​മ​ർ​ന്ന​ത്. മ​ണി​യ​നാ​ണ് വീ​ട് വാ​ട​ക​യ്ക്ക് എ​ടു​ത്തി​രു​ന്ന​ത്.