ച​ക്ര സ്തം​ഭ​ന സ​മ​രം ന​ട​ത്തി
Saturday, September 11, 2021 12:46 AM IST
മാ​ള: ഇ​ന്ധ​ന വി​ല​വ​ർ​ദ്ദ​ന​വി​ലും തൊ​ഴി​ലി​ല്ലാ​യ്മ​യി​ലും കേ​ന്ദ്ര വാ​ക്സി​ൻ ന​യ​ത്തി​ലും പ്ര​തി​ഷേ​ധി​ച്ച് ഡിവൈഎ​ഫ്ഐ മാ​ള ടൗ​ണി​ൽ ക​ഴി​ഞ്ഞ അ​ഞ്ചു ദി​വ​സ​മാ​യി ന​ട​ത്തു​ന്ന റി​ലേ സ​ത്യാ​ഗ്ര​ഹ​ത്തി​ന് ച​ക്ര സ്തം​ഭ​ന സ​മ​ര​ത്തോ​ടു കൂ​ടി സ​മാ​പ​നം. സ​മാ​പ​ന പൊ​തു​യോ​ഗം ഡി​വൈ​എ​ഫ്ഐ മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ടി.​ശ​ശി​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​വൈഎ​ഫ്ഐ ​മാ​ള ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റെ സി. ​ധ​നു​ഷ് കു​മാ​ർ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് സെ​ക്ര​ട്ട​റി പി.​ആ​ർ ര​തീ​ഷ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഐ.​എ​സ്. അ​ക്ഷ​യ് ന​ന്ദി​യും പ​റ​ഞ്ഞു.

ക​യ്പ​മം​ഗ​ലം: ഡിവൈഎ​ഫ്ഐ ​നാ​ട്ടി​ക ബ്ലോ​ക്ക് ക​മ്മി​റ്റി ക​യ്പ​മം​ഗ​ല​ത്ത് സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള അ​ഞ്ചു ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന റി​ലേ സ​ത്യാ​ഗ്ര​ഹ സ​മ​ര​ത്തി​ന് സ​മാ​പ​നം കു​റി​ച്ചുകൊ​ണ്ട് ച​ക്ര സ്തം​ഭ​ന സ​മ​രം ന​ട​ത്തി. സിപിഎം ​ജി​ല്ലാ ക​മ്മി​റ്റി അം​ഗം പി.​എം. അ​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി ​വൈഎ​ഫ്ഐ ​ജി​ല്ലാ ക​മ്മി​റ്റി അം​ഗം വി.​വി. സു​സ്മി​ത അ​ദ്ധ്യ​ക്ഷ​യാ​യി.

സിപിഎം ​ക​യ്പ​മം​ഗ​ലം ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി എം.​സി. ശ​ശി​ധ​ര​ൻ , ഡി ​വൈ എ​ഫ് ഐ ​ബ്ലോ​ക്ക് സെ​ക്ര​ട്ട​റി പി ​എ​സ് ഷ​ജി​ത്ത്, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പി.​ആ​ർ. നി​ഖി​ൽ , കെ.​എ​ച്ച്. സു​ൽ​ത്താ​ൻ, പി.​എ​ൽ. പോ​ൾ​സ​ണ്‍, ബി.​എ​സ്. ശ​ക്തി​ധ​ര​ൻ , അ​രു​ണ്‍ ശി​വ​ജി , ചി​ഞ്ചു സു​ധീ​ർ , അ​മ​ല.​സി.​സു​രേ​ഷ്, റെ​ജി​ൻ അ​ശോ​ക​ൻ , വി. ​എ​സ് .സൂ​ര​ജ് , പി.​എ​സ്. സു​ധീ​ഷ് , അ​ജ്മ​ൽ ബീ​രാ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.