വി​ട​വാ​ങ്ങി​യ​ത് ഇ​രി​ങ്ങാ​ല​ക്കു​ട​യു​ടെ വി​ക​സ​ന​ നായകൻ
Saturday, September 11, 2021 12:49 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: നാ​ടി​ന്‍റെ സ​മ​ഗ്ര​വി​ക​സ​ന​ത്തി​നാ​യി ഒ​ട്ടേ​റെ സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ വ്യ​വ​സാ​യ പ്ര​മു​ഖ​നാ​ണ് ഇ​ന്ന​ലെ വിടപറഞ്ഞ കെ.​പി. ജോ​ണ്‍. 1962 മു​ത​ൽ 1968 വ​രെ​ ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭ​യു​ടെ ചെ​യ​ർ​മാ​നാ​യി​രു​ന്നു. ചെ​യ​ർ​മാ​നും പാ​ർ​ട്ടി ലീ​ഡ​റുമായി ഏ​ക​ക​ണ്ഠ​മാ​യാണു കോ​ണ്‍​ഗ്ര​സ് അദ്ദേഹത്തെ തെ​ര​ഞ്ഞെ​ടു​ത്തത്. നഗരസഭ ചെ​യ​ർ​മാ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി അം​ഗ​ങ്ങ​ൾ പേ​രു നി​ർ​ദേ​ശി​ക്കു​ന്ന​തി​നു മു​ന്പേ പ്ര​തി​പ​ക്ഷ​ത്തു നി​ന്നും കെ.​പി. ജോ​ണി​ന്‍റെ പേ​രു നി​ർ​ദേ​ശി​ക്കു​ക​യും പി​ൻ​താ​ങ്ങു​ക​യും ചെ​യ്ത് ചെ​യ​ർ​മാ​ൻ തെ​ര​ഞ്ഞെ​ടു​പ്പും ഏ​ക​ക​ണ്ഠ​മാ​ക്കി.
ഇ​പ്പോ​ഴ​ത്തെ ബ​സ് സ്റ്റാ​ൻ​ഡ് കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി ഉ​ദ്ഘാ​ട​നം ചെ​യ്ത​തും ടൗ​ണ്‍​ഹാ​ളി​നാ​യു​ള്ള പ​ദ്ധ​തി കൗ​ണ്‍​സി​ൽ അം​ഗീ​ക​രി​ച്ച് മെ​യി​ൻ റോ​ഡി​നു സ​മീ​പ​മു​ള്ള സ്ഥ​ലം അ​ക്വ​യ​ർ ചെ​യ്ത​തും ഠാ​ണാ​വി​നു വ​ട​ക്കു​വ​ശ​ത്തു​ള്ള ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​നു സ്ഥ​ലം ഏ​റ്റെ​ടു​ത്ത​തും ന​ഗ​ര​സ​ഭാ മ​ന്ദി​ര​ത്തി​നു മു​ക​ളി​ൽ സൈ​റ​ണ്‍ സ്ഥാ​പി​ച്ച​തും മാ​ർ​ക്ക​റ്റ് റോ​ഡ് കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത​തു​മെ​ല്ലാം ജോ​ണേ​ട്ട​ന്‍റെ ഭ​ര​ണ​നേ​ട്ട​ങ്ങ​ളാ​യി​രു​ന്നു.
ബി​സി​ന​സ്
രം​ഗ​ത്തേ​ക്ക്
1926 ഡി​സം​ബ​ർ 26 ൽ ​ജ​നി​ച്ച കെ.​പി. ജോ​ണ്‍ മ​ദ്രാ​സി​ലെ ല​യോ​ള കോ​ള​ജി​ൽ​നി​ന്ന് ബി​രു​ദം നേ​ടി. ല​ക്നൗ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന് എം​എ, എ​ൽ​എ​ൽ​ബി ബി​രു​ദം. വ​ക്കീ​ലാ​യി കു​റ​ച്ചു​നാ​ൾ പ്രാ​ക്ടീ​സ് ചെ​യ്ത​ശേ​ഷം കു​ടും​ബ ബി​സി​ന​സി​ലേ​ക്ക്. ഡെ​ലീ​ഷ്യ​സ് കാ​ഷ്യൂ ക​ന്പ​നി​യു​ടെ സ്ഥാ​പ​ക മാ​നേ​ജിം​ഗ് പാ​ർ​ട്ണ​ർ. ക​ശു​വ​ണ്ടി ക​യ​റ്റു​മ​തി പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ൽ ഓ​ഫ് ഇ​ന്ത്യ​യു​ടെ സ​ജീ​വ അം​ഗ​വു​മാ​യി​രു​ന്നു. കെ​പി​എ​ൽ ഓ​യി​ൽ മി​ൽ​സി​ന്‍റെ ചെ​യ​ർ​മാ​നും കെ​എ​സ്ഇ ലി​മി​റ്റ​ഡി​ന്‍റെ ആ​ദ്യ​കാ​ല ഡ​യ​റ​ക്ട​റു​മാ​യി​രു​ന്നു. ഇ​രി​ങ്ങാ​ല​ക്കു​ട ല​യ​ണ്‍​സ് ക്ല​ബി​ന്‍റെ ചാ​ർ​ട്ട​ർ പ്ര​സി​ഡ​ന്‍റും 91 - 92 ൽ ​ല​യ​ണ്‍​സ് ഗ​വ​ർ​ണ​റു​മാ​യി​രു​ന്നു.