സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ് തു​ട​ങ്ങാ​ൻ വീ​ട്ടു​പ​റ​ന്പ് ന​ല്കി
Saturday, September 11, 2021 12:49 AM IST
1963 ൽ ​കെ.​പി. ജോ​ണ്‍ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​നാ​യി​രു​ന്ന കാ​ല​ത്താ​ണു കൗ​ണ്‍​സി​ലി​ന്‍റെ​യും ജ​ന​നേ​താ​ക്ക​ളു​ടേ​യും പ്ര​ത്യേ​ക താ​ല്പ​ര്യ​ത്തി​ൽ ക്രൈ​സ്റ്റ് കോ​ള​ജി​ൽ വ​നി​താ​വി​ഭാ​ഗം ആ​രം​ഭി​ച്ച​ത്. ഇ​താ​ണു 1964 ൽ ​സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ് എ​ന്ന പേ​രി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. കോ​ള​ജി​ന്‍റെ സ്ഥാ​പ​ന​ത്തി​നാ​യി ഗ​ബ്രി​യേ​ല​ച്ച​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രൂ​പീ​ക​രി​ച്ച ഇ​രു​പ​തം​ഗ ക​മ്മി​റ്റി​യി​ലെ അം​ഗ​മാ​യി​രു​ന്നു കെ.​പി. ജോ​ൺ.
ഒ​രു കെ​ട്ടി​ട​മു​ണ്ടാ​കു​ന്ന​തു​വ​രെ എ​വി​ടെ അ​ധ്യ​യ​നം ന​ട​ത്തു​മെ​ന്ന് ഗ​ബ്രി​യേ​ല​ച്ച​ൻ വേ​വ​ലാ​തി​പ്പെ​ടു​ന്പോ​ൾ ജോ​ണി​ച്ചേ​ട്ട​ൻ ഠാ​ണാ​വി​ൽ സ്വ​ന്തം വീ​ടി​നോ​ടു ചേ​ർ​ന്ന പ​റ​ന്പ് വി​ട്ടു​കൊ​ടു​ത്തു. അ​വി​ടെ​യാ​ണ് ഈ ​ക​ലാ​ല​യം ആ​ദ്യം പി​ച്ച​വ​ച്ച​ത്. പി​ന്നീ​ട് ഓ​രോ പ​ണി​ക​ളി​ലും മേ​ൽ​നോ​ട്ടം ന​ട​ത്തി. ഇ​ട​യ്ക്കൊ​ക്കെ പ​ഠി​പ്പി​ക്കാ​നും കൂ​ടും. ച​ങ്ങ​നാ​ശേ​രി​ക്കും കോ​ട്ട​യ​ത്തേ​ക്കു​മൊ​ക്കെ അ​ധ്യാ​പ​ക​രെ കി​ട്ടാ​നാ​യി പ​ല​വ​ട്ടം സ​ഞ്ച​രി​ച്ചു. പ്ര​ഗ​ത്ഭ​രാ​യ അ​ധ്യാ​പ​ക​രെ ഇ​വി​ടേ​യ്ക്കു ക്ഷ​ണി​ച്ചു​കൊ​ണ്ടു​വ​ന്നു. സ് ​ത്രീ വി​ദ്യാ​ഭ്യാ​സ മു​ന്നേ​റ്റ​ത്തി​നു തു​ട​ക്കം​കു​റി​ക്കു​ന്ന തി​ൽ പ്ര​ധാ​നി​യാ​യി​രു​ന്നു ജോ​ണേ​ട്ട​ൻ.