കൂ​ട​ൽ​മാ​ണി​ക്യം കി​ഴ​ക്കേ​ന​ട : ടൈ​ലി​ട്ട​ത് പൊ​ളി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഹ​ർ​ജി
Friday, September 24, 2021 12:44 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: കൂ​ട​ൽ​മാ​ണി​ക്യം ക്ഷേ​ത്രം തെ​ക്കേ ഇ​ട​വ​ഴി​യു​ടെ തു​ട​ക്ക​ത്തി​ൽ കി​ഴ​ക്കേ​ന​ട​യി​ൽ ടൈ​ലി​ട്ടി​രി​ക്കു​ന്ന​ത് പൊ​ളി​ച്ച് പ​ഴ​യ സ്ഥി​തി​യി​ലാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ആ​ർ​ഡി​ഒ കോ​ട​തി​യി​ൽ ഹ​ർ​ജി. ന​ട​വ​ര​ന്പ് കു​ന്ന​ത്തു​വീ​ട്ടി​ൽ കെ.​ആ​ർ. ത​ങ്ക​മ്മ, ഇ​രി​ങ്ങാ​ല​ക്കു​ട സ്വ​ദേ​ശി​ക​ളാ​യ മാ​രാ​ത്ത് കാ​ർ​ത്തി​കേ​യ​ൻ, ആ​ലേ​ങ്ങാ​ട​ൻ വീ​ട്ടി​ൽ ജ​യാ​ന​ന്ദ​ൻ എ​ന്നി​വ​രാ​ണു കൂ​ട​ൽ​മാ​ണി​ക്യം ദേ​വ​സ്വം അ​ഡ്മി​നി​സ്ട്രേ​റ്റ​ർ, ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി എ​ന്നി​വ​രെ എ​തി​ർ​ക​ക്ഷി​ക​ളാ​ക്കി സ​ബ് ഡി​വി​ഷ​ണ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഈ ​റോ​ഡ് മു​നി​സി​പ്പാ​ലി​റ്റി​യി​ൽ നി​ക്ഷി​പ്ത​മാ​ണെ​ന്നും അ​തി​നാ​ൽ ഈ ​വ​ഴി​യി​ലു​ള്ള ത​ട​സ​ങ്ങ​ൾ നീ​ക്കി പൂ​ർ​വ സ്ഥി​തി​യി​ലാ​ക്ക​ണ​മെ​ന്നും 9-2-2017 ൽ ​തൃ​ശൂ​ർ സ​ബ് ഡി​വി​ഷ​ണ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്ന​താ​യി ഹ​ർ​ജി​യി​ൽ ചൂ​ണ്ട ിക്കാ​ണി​ക്കു​ന്നു.

എ​ന്നാ​ൽ ഒ​രു മാ​സം മു​ന്പ് കി​ഴ​ക്കേ​ന​ട മു​ത​ൽ തെ​ക്കോ​ട്ട് തി​രി​യും​വ​രെ വ​ഴി​യി​ലെ ടാ​ർ പൊ​ളി​ച്ച് ഈ ​ഭാ​ഗ​ത്ത് ടൈ​ൽ വി​രി​ക്കു​ക​യും റോ​ഡി​ൽ ഹ​ന്പ് നി​ർ​മി​ക്കു​ക​യും ചെ​യ്തു. വ​ഴി എ​തി​ർ​ക​ക്ഷി​ക​ളു​ടേ​താ​ണെ​ന്നു വ​രു​ത്താ​നും ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്താ​നും വേ​ണ്ട ിയാ​ണ് ഇ​തു ന​ട​ത്തി​യി​രി​ക്കു​ന്ന​തെ​ന്നും എ​ല്ലാ ത​ട​സ​ങ്ങ​ളും നീ​ക്കി റോ​ഡ് പ​ഴ​യ സ്ഥി​തി​യി​ലാ​ക്ക​ണ​മെ​ന്നു​മാ​ണു ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഹ​ർ​ജി സ്വീ​ക​രി​ച്ച കോ​ട​തി കൂ​ട​ൽ​മാ​ണി​ക്യം ദേ​വ​സ്വ​ത്തി​നും ന​ഗ​ര​സ​ഭ​യ്ക്കും നോ​ട്ടീ​സ് ന​ൽ​കി.

ജൂ​ലാ​യ് 29 നാ​ണു ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ കൂ​ട​ൽ​മാ​ണി​ക്യം ക്ഷേ​ത്ര​ത്തി​ന്‍റെ കി​ഴ​ക്കേ ഗോ​പു​ര​ത്തി​ന്‍റെ സ​മ​ർ​പ്പ​ണ​ത്തോ​ടൊ​പ്പം കി​ഴ​ക്കേ​ന​ട​യി​ൽ ടൈ​ലി​ട്ട​ത്. എ​ന്നാ​ൽ ഈ ​കേ​സ് ക്ഷേ​ത്ര​ത്തോ​ടു​ള്ള ഒ​രു വെ​ല്ലു​വി​ളി​യാ​ണെ​ന്നും വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ സ​ന്തോ​ഷ് ബോ​ബ​ൻ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ആ​റേ​ഴ് കൊ​ല്ല​മാ​യി ഈ ​റോ​ഡ് ത​ക​ർ​ന്നു​കി​ട​ക്കു​ക​യാ​യി​രു​ന്നു. വ​ർ​ഷ​ക്കാ​ല​ത്ത് ഇ​വി​ടെ ചെ​ളി​യും വെ​ള്ള​വു​മാ​ണ്. വേ​ന​ൽ​ക്കാ​ല​ത്ത് നി​റ​യെ കു​ഴി​ക​ളും ച​ര​ലും. ഈ ​റോ​ഡാ​ണു സ്വ​കാ​ര്യ സ്ഥാ​പ​നം ന​ന്നാ​ക്കി​യ​ത്. ഈ ​റോ​ഡി​ൽ ഒ​രു വാ​ഹ​ന​ത​ട​സ​വും ഇ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.