സിപിഎം ബ്രാ​ഞ്ച് സ​മ്മേ​ള​ന​ങ്ങ​ളിൽ മ​ന്ത്രി​ക്കും മു​ൻ മ​ന്ത്രി​ക്കും രൂ​ക്ഷ വി​മ​ർ​ശ​നം
Friday, September 24, 2021 12:49 AM IST
തൃ​ശൂ​ർ: ക​രു​വ​ന്നൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ലെ കോ​ടി​ക​ളു​ടെ വാ​യ്പാ​ ത​ട്ടി​പ്പ് സിപിഎം ബ്രാ​ഞ്ച് സ​മ്മേ​ള​ന​ങ്ങ​ളി​ൽ ചൂ​ടേ​റി​യ ച​ർ​ച്ച​യാ​കു​ന്നു. ക​രു​വ​ന്നൂ​ർ ലോ​ക്ക​ൽ ക​മ്മി​റ്റി​ക്കു കീ​ഴി​ലെ പു​ത്ത​ൻ​തോ​ട് ബ്രാ​ഞ്ച് സ​മ്മേ​ള​ന​ത്തി​ൽ മ​ന്ത്രി​ക്കും മു​ൻ മ​ന്ത്രി​ക്കും മു​തി​ർ​ന്ന നേ​താ​ക്ക​ൾ​ക്കു​മെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​നം.
മു​ൻ​പ് സിപിഎം തൃ​ശൂ​ർ ജി​ല്ല സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ഇ​പ്പോ​ഴ​ത്തെ ദേ​വ​സ്വം മ​ന്ത്രി കെ.​ രാ​ധാ​കൃ​ഷ്ണ​ൻ, മു​ൻ സ​ഹ​ക​ര​ണ മ​ന്ത്രി​യും ഇ​പ്പോ​ൾ എംഎ​ൽഎ​യു​മാ​യ എ.​സി.​ മൊ​യ്തീ​ൻ, ഇ​പ്പോ​ഴ​ത്തെ ജി​ല്ല സെ​ക്ര​ട്ട​റി എം.​എം.​ വ​ർ​ഗീ​സ് എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണു പു​ത്ത​ൻ​തോ​ട് ബ്രാ​ഞ്ച് സ​മ്മേ​ള​ന​ത്തി​ൽ ക​ടു​ത്ത വി​മ​ർ​ശ​ന​മു​ണ്ടാ​യ​ത്.
ക​രു​വ​ന്നൂ​ർ ബാ​ങ്കി​ലെ സാ​ന്പ​ത്തി​ക ക്ര​മ​ക്കേ​ടി​നെ​ക്കു​റി​ച്ചും ത​ട്ടി​പ്പി​നെ​ക്കു​റി​ച്ചും വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പേ പാ​ർ​ട്ടി​യി​ലെ മു​തി​ർ​ന്ന നേ​താ​ക്ക​ൾ​ക്ക ൾക്കു പ​രാ​തി ന​ൽ​കി​യി​ട്ടും എ.​സി.​ മൊ​യ്തീ​ൻ സ​ഹ​ക​ര​ണ മ​ന്ത്രി​യാ​യി​രി​ക്കെ വി​വ​രം അ​റി​യി​ച്ചി​ട്ടും യാ​തൊ​രു ന​ട​പ​ടി​യു​മു​ണ്ടാ​യി​ല്ലെ​ന്ന പ​രാ​തി​യാ​ണു സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത ഒ​രു വി​ഭാ​ഗം ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്.
കീ​ഴ്ഘ​ട​ക​ങ്ങ​ളെ​ല്ലാം ത​ന്നെ ബാ​ങ്ക് ത​ട്ടി​പ്പുവി​വ​രം കൃ​ത്യ​മാ​യി മു​ക​ൾ​ത്ത​ട്ടി​ലേ​ക്കു റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടും കൃ​ത്യ​മാ​യ ഇ​ട​പെ​ട​ൽ ജി​ല്ല ത​ല​ത്തി​ൽ നി​ന്നോ സം​സ്ഥാ​ന ത​ല​ത്തി​ൽ നി​ന്നോ ഉ​ണ്ടാ​യി​ല്ലെ​ന്നു ബ്രാ​ഞ്ച് സ​മ്മേ​ള​ന​ത്തി​ൽ വി​മ​ർ​ശ​ന​മു​യ​ർ​ന്നു.
പ്ര​ശ്നം മാ​ധ്യ​മ​ങ്ങ​ളും പൊ​തു​ജ​ന​വും ഏ​റ്റെ​ടു​ക്കുംവ​രെ നേ​തൃ​ത്വം അ​ന​ങ്ങാ​പ്പാ​റ ന​യം കൈ​ക്കൊ​ണ്ട​തു ഗു​രു​ത​ര​മാ​യ വീ​ഴ്ച​യാ​ണെ​ന്നും ജി​ല്ലാ ക​മ്മി​റ്റി​ക്ക് ഈ ​വീ​ഴ്ച​യി​ൽ നി​ന്ന് ഒ​ഴി​ഞ്ഞു​മാ​റാ​നാ​വി​ല്ലെ​ന്നും സ​മ്മേ​ള​ന​ത്തി​ൽ അ​ഭി​പ്രാ​യ​മു​യ​ർ​ന്നു. ത​ട്ടി​പ്പി​നെ​ക്കു​റി​ച്ച് അ​റി​ഞ്ഞി​ട്ടും കീ​ഴ്ഘ​ട​ക​ങ്ങ​ൾ കൃ​ത്യ​മാ​യ വി​വ​ര​മ​റി​യി​ച്ചി​ട്ടും എ​ന്തു​കൊ​ണ്ട് ജി​ല്ലാ നേ​തൃ​ത്വ​വും മ​ന്ത്രി​യും ന​ട​പ​ടി​യെ​ടു​ത്തി​ല്ലെ​ന്നു വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​ം ഉയ​ർ​ന്നു.
പ്രാ​ദേ​ശി​ക നേ​താ​ക്ക​ൾ​ക്കെ​തി​രെ ഇ​പ്പോ​ൾ കൈ​ക്കൊ​ണ്ട ന​ട​പ​ടി വൈ​കി​പ്പോ​യെ​ന്നും ത​രം​താ​ഴ്ത്ത​ൽ മാ​ത്ര​മാ​യി പ​ല​ർ​ക്കെ​തി​രെ​യു​മു​ള്ള ന​ട​പ​ടി​ക​ൾ കു​റ​ച്ച​തു ശ​രി​യാ​യി​ല്ലെ​ന്നും പു​റ​ത്താ​ക്ക​ലാ​ണു വേ​ണ്ട​തെ​ന്ന ആ​വ​ശ്യ​വും ച​ർ​ച്ച​യി​ലു​യ​ർ​ന്നു.
എ​ന്നാ​ൽ ബ്രാ​ഞ്ച് സ​മ്മേ​ള​ന​ങ്ങ​ളി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള വി​മ​ർ​ശ​ന​ങ്ങ​ൾ ഉയ​ർ​ന്നി​ട്ടി​ല്ലെ​ന്നും ഇ​രി​ങ്ങാ​ല​ക്കു​ട ഏ​രി​യ ക​മ്മി​റ്റി​ക്കു കീ​ഴി​ലാ​യ​തി​നാ​ൽ പാ​ർ​ട്ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്ത കൂ​ട്ട​ത്തി​ൽ ക​രു​വ​ന്നൂ​ർ ബാ​ങ്ക് ത​ട്ടി​പ്പും ച​ർ​ച്ച ചെ​യ്യു​ക മാ​ത്ര​മാ​ണു​ണ്ടാ​യ​തെ​ന്നു​മാ​ണ് സി​പി​എം പ​റ​യു​ന്ന​ത്. വൈ​കി​യെ​ങ്കി​ലും ന​ട​പ​ടി​യെ​ടു​ത്ത​തി​നെ അം​ഗ​ങ്ങ​ൾ സ്വാ​ഗ​തം ചെ​യ്യു​ക​യാ​ണു​ണ്ടാ​യ​തെ​ന്നും നേ​താ​ക്ക​ൾ അ​വ​കാ​ശ​പ്പെ​ടു​ന്നു.