കാർഷിക ഉത്പന്നങ്ങൾക്കു മാന്യമായ വില ലഭ്യമാക്കും: മന്ത്രി പി. പ്രസാദ്
Sunday, September 26, 2021 1:12 AM IST
ചാ​ല​ക്കു​ടി: കാ​ർ​ഷി​ക ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് മാ​ന്യ​മാ​യ വി​ല ല​ഭ്യ​മാ​ക്കു​ന്ന ആ​ശ​യ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​മെ​ന്നു കൃ​ഷി​മ​ന്ത്രി പി. ​പ്ര​സാ​ദ്.

കാ​ർ​ഷി​ക വി​ക​സ​ന ക​ർ​ഷ​ക ക്ഷേ​മ വ​കു​പ്പ് വെ​ജി​റ്റ​ബി​ൾ ആ​ന്‍റ് ഫ്രൂ​ട്ട് പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ലി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ പ​രി​യാ​രം വേ​ളൂ​ക്ക​ര യി​ൽ ആ​രം​ഭി​ച്ച ബ​നാ​ന ആ​ന്‍റ് വെ​ജി​റ്റ​ബി​ൾ പാ​യ്ക്ക് ഹൗ​സി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

സം​ഭ​ര​ണം, സം​സ്ക​ര​ണം, വി​പ​ണ​നം എ​ന്നി​വ മു​ന്നി​ൽ​ക്ക​ണ്ടു​ള്ള പ​ദ്ധ​തി​ക​ളാ​യി​ട്ടാ​ണു സ​ർ​ക്കാ​ർ മു​ന്നോ​ട്ടുപോ​കു​ന്ന​ത്. ന​മ്മു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ളെ ലോ​ക വി​പ​ണി​യി​ൽ എ​ത്തി​ക്കു​ക​യെ​ന്ന സ്വ​പ്ന​ത്തിലേ​ക്കാ​ണ് കേ​ര​ള​ത്തി​ന്‍റെ കാ​ർ​ഷി​ക സം​സ്കാ​ര​ത്തി​ന്‍റെ പു​തി​യ ചു​വ​ടു വ​യ്പ്പെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

സം​സ്ഥാ​ന​ത്തെ ര​ണ്ടാ​മ​ത്തെ പാ​യ്ക്ക് ഹൗ​സാ​ണ് പ​രി​യാ​ര​ത്ത് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്. ദേ​വ​സ്വം മ​ന്ത്രി കെ.​രാ​ധാ​കൃ​ഷ്ണ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​നീ​ഷ് കു​മാ​ർ ജോ​സ​ഫ് എംഎ​ൽഎ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​രി​യാ​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ ശി​വ​ദാ​സ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ജെ​നീ​ഷ് പി. ​ജോ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം പി.​പി. പോ​ളി, വി​എ​ഫ്പി​സി​കെ ചീ​ഫ് എ​ക്സി​ക്യു​ട്ടി​വ് ഓ​ഫീ​സ​ർ വി.​ ശി​വ​രാ​മ കൃ​ഷ്ണ​ൻ, പ്രൊ​ജ​ക്ട് വ​ണ്‍ ഡ​യ​റ​ക്ട​ർ ഷൈ​ല പി​ള്ള, പ്രൊ​ജ​ക്ട്് ടു ​ഡ​യ​റ​ക്ട​ർ സാ​ജ​ൻ ആ​ൻ​ഡ്രോ​സ്, ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ വി.​കെ.​ ചാ​ക്കോ, എം. ​ഗോ​പി​ദാ​സ്, സി.​ സു​രേ​ഷ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

പ​ഴം, പ​ച്ച​ക്ക​റി മേ​ഖ​ല​യി​ൽ ക​യ​റ്റു​മ​തി പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്ന​ത ു ല​ക്ഷ്യ​മാ​ക്കി ആ​രം​ഭി​ക്കു​ന്ന സം​രം​ഭ​മാ​ണ് ബ​നാ​ന ആ​ന്‍റ് വെ​ജി​റ്റ​ബി​ൾ പാ​യ്ക്ക് ഹൗ​സ്. പ​രി​യാ​രം വേ​ളൂ​ക്ക​ര​യി​ൽ അ​ൻ​പ​ത് സെ​ന്‍റ് സ്ഥ​ല​ത്ത് 239 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് അ​പേ​ഡ​യു​ടെ സ​ഹാ​യ​ത്തോ​ടെ പാ​യ്ക്ക് ഹൗ​സ് സ​ജ്ജ​മാ​ക്കി​യ​ത്. കേ​ര​ള സ്റ്റേ​റ്റ് ഇ​ൻ​ഡ​സ്ട്രി​യ​ൽ എ​ന്‍റ​ർ​പ്രൈ​സസി​ന്‍റെ ക​ണ്‍​സ​ൾ​ട്ട​ൻ​സി സ​ഹാ​യ​ത്തോ​ടെ​യാ​ണ് പാ​യ്ക്ക് ഹൗ​സ് പ​ണി പൂ​ർ​ത്തീ​ക​രി​ച്ച​ത്.