മണപ്പുറം വി​ദ്യാ​ർ​ഥി​ക​ൾ​ക്കു മൊ​ബൈ​ൽ ഫോ​ണു​ക​ൾ ന​ൽ​കി
Tuesday, October 19, 2021 12:52 AM IST
പൊ​യ്യ: കോ​വി​ഡ് അ​തി​ജീ​വ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ണ​പ്പു​റം ഫൗ​ണ്ടേ​ഷ​ൻ പൊ​യ്യ എ​കെ​എം ഹൈ​സ്കൂ​ളി​ലെ അ​ർ​ഹ​രാ​യ 35 വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള മൊ​ബൈ​ൽ ഫോ​ണു​ക​ൾ ന​ൽ​കി. മ​ണ​പ്പു​റം ഫൗ​ണ്ടേ​ഷ​ൻ സി​ഇഒ ജോ​ർ​ജ് ​ഡി.​ദാ​സ് കൊ​ടു​ങ്ങ​ല്ലൂ​ർ എംഎ​ൽ​എ വി.​ആ​ർ. സു​നി​ൽകു​മാ​റി​നു മൊ​ബൈ​ൽ ഫോ​ണു​ക​ൾ കൈ​മാ​റി.
മ​ണ​പ്പു​റം ഫൗ​ണ്ടേ​ഷ​ൻ ന​ട​ത്തിവ​രു​ന്ന ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്ര​ശം​സ​നീ​യ​മാ​ണെ​ന്നു ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് വി.ആ​ർ. സു​നി​ൽ​കു​മാ​ർ പ​റ​ഞ്ഞു.
പൊ​യ്യ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡെ​യ്സി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് സി.​ടി.​ സ്റ്റെ​ല്ല, നോ​ഡ​ൽ ഓ​ഫീ​സ​ർ വി.ഡി. ബി​ജു, വാ​ർ​ഡ് മെ​ന്പ​ർ ടി.കെ. കു​ട്ട​ൻ, മ​ണ​പ്പു​റം ഫൗ​ണ്ടേ​ഷ​ൻ പിആ​ർഒ ​കെ.​എം.​അ​ഷ്റ​ഫ്, പി​ടിഎ ​പ്ര​സി​ഡ​ന്‍റ് ഒ.ഡി. മ​ഞ്ജു, അ​ധ്യാ​പ​ക പ്ര​തി​നി​ധി കെ.ജെ. സി​ജു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.