മേ​യ​റേ, ഒ​ന്നു താ​ഴെ​യി​റ​ങ്ങ്വോ... ​ഈ റോ​ഡു​ക​ളൊ​ക്കെ ഒ​ന്നു കാ​ണാ​നാ
Monday, October 25, 2021 1:02 AM IST
തൃ​ശൂ​ർ: മേ​യ​റേ...​ഒ​ര​ഭ്യ​ർ​ഥ​ന​യു​ണ്ട്. ഒ​രു ദി​വ​സം ന​ഗ​ര​ത്തി​ലെ റോ​ഡു​ക​ളി​ലൂ​ടെ ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ലെ​ങ്കി​ലും ഒ​ന്നു സ​ഞ്ച​രി​ക്കാ​ൻ ത​യാ​റാ​ക​ണം. ഇ​ന്നോ​വ കാ​റി​ലി​രു​ന്നു പോ​കു​ന്പോ​ൾ റോ​ഡു​ക​ളു​ടെ സ്ഥി​തി​യും സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ ക​ഷ്ട​പ്പാ​ടു​ക​ളും എ​ങ്ങ​നെ കാ​ണാ​ൻ.

ന​ഗ​ര​ത്തി​ലെ​ത്തു​ന്ന​വ​രെ പാ​താ​ള​ത്തി​ലേ​ക്ക് അയ​യ്ക്കാ​നാ​ണോ അധികൃതരുടെ പ​രി​പാ​ടി​യെ​ന്നു ചോ​ദി​ച്ചാ​ൽ ആ​ർ​ക്കും അ​ല്ലെ​ന്നു പ​റ​യാ​നാ​കി​ല്ല. അ​ത്ര​യ്ക്കും പാ​താ​ള​ക്കു​ഴി​ക​ളാ​ണ് ന​ഗ​ര​ത്തി​ലെ റോ​ഡു​ക​ളി​ൽ. റോ​ഡു​ക​ൾ "ഇ​പ്പം ശ​രി​യാ​ക്കാ​'മെ​ന്നു പ​റ​ഞ്ഞു തു​ട​ങ്ങി​യി​ട്ടു നാ​ളു​ക​ളാ​യെ​ങ്കി​ലും കു​ഴി​ക​ൾമാ​ത്രം അ​ട​യു​ന്നി​ല്ല. പൊ​തു​ജ​ന​ങ്ങ​ളു​ടെ ക​ണ്ണി​ൽ പൊ​ടി​യി​ടാ​ൻ റോ​ഡി​ലെ കു​ഴി​ക​ളി​ൽ കു​റ​ച്ചു പൊ​ടി കൊ​ണ്ടി​ട്ടു നോ​ക്കി​യെ​ങ്കി​ലും വാ​ഹ​ന​ങ്ങ​ൾ ഓ​ടി​യ​തോ​ടെ പൊ​ടി​യൊ​ക്കെ കു​ഴി​യി​ൽനി​ന്നു ക​യ​റി​പ്പോയി. ഇ​പ്പോ​ൾ പ​ണ്ട​ത്തേ​ക്കാ​ൾ വ​ലി​യ കു​ഴി​ക​ളാ​ണ് റോ​ഡു​ക​ളി​ൽ.

ടാ​റി​ട്ട റോ​ഡു​ക​ൾ ക​ണ്ടാ​ൽ മെ​റ്റ​ൽ വി​രി​ച്ച റോ​ഡു​ക​ൾ ഇ​തി​ലും ഭേ​ദ​മെ​ന്നു പ​റ​യാം. ക​ല്ലു​ക​ൾ ഇ​ള​കിക്കിട​ക്കു​ന്ന​തി​നാ​ൽ ഏ​തു നി​മി​ഷ​വും ന​ട​ന്നുപോ​കു​ന്ന​വ​രു​ടെ നേ​രെ ക​ല്ലു​ക​ൾ ട​യ​റി​ൽനി​ന്നു തെ​റി​ച്ചുവ​ന്നേ​ക്കാം.

ഒ​റ്റ മ​റു​പ​ടി...​മ​ഴ​യ​ല്ലേ

റോ​ഡി​ലെ കു​ഴി​ക​ളു​ടെ കാ​ര്യം പ​റ​യു​ന്പോ​ൾ അ​ധി​കാ​രി​ക​ൾ​ക്ക് ഒ​റ്റ മ​റു​പ​ടി​യേ ഉ​ള്ളൂ, മ​ഴ​യ​ല്ലേ. പ​ക്ഷേ, ഈ ​മ​ഴ​യൊ​ക്കെ വ​രു​മെ​ന്ന കാ​ര്യം അ​റി​യി​ല്ലേ​യെ​ന്നു ചോ​ദി​ച്ചാ​ൽ, അ​തൊ​ക്കെ ക​രാ​റു​കാ​രോ​ടു ചോ​ദി​ക്ക​ണ​മെ​ന്നാ​ണ് ഉ​ത്ത​രം.

മ​ഴപെ​യ്തു ടാ​ർ ഇ​ള​കിപ്പോയാ​ല​ല്ലേ പ​ല​വ​ട്ടം അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ എ​ന്ന പേ​രി​ൽ പ​ണം പോ​ക്ക​റ്റി​ലാ​ക്കാ​ൻ പ​റ്റൂ. അ​തി​ൽ ക​രാ​റു​കാ​രെ മാ​ത്രം കു​റ്റം പ​റ​ഞ്ഞി​ട്ടു കാ​ര്യ​മി​ല്ല, അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കു പ​ണം പാ​സാ​ക​ണ​മെ​ങ്കി​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ​യും "വേ​ണ്ടപോ​ലെ' കാ​ണ​ണം. മ​ഴ​യി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി​യാ​ൽ നി​ൽ​ക്കി​ല്ലെ​ന്ന കാ​ര്യം ഈ ​നാ​ട്ടു​കാ​ർ​ക്കൊ​ന്നും അ​റി​യി​ല്ലേ എ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ചോ​ദ്യം. പ​ക്ഷേ, മ​ഴ മാ​റിനി​ൽ​ക്കു​ന്പോ​ൾ ടാ​റിം​ഗ് ന​ട​ത്താ​ത്ത​തെ​ന്തേ എ​ന്ന ചോ​ദ്യത്തിനും ഉത്തരമില്ല.

മ​ഴ​ക്കാ​ല​ത്തു പാ​റ​പ്പൊ​ടി​യും മെ​റ്റ​ലും കൊ​ണ്ടി​ട്ടാ​ണ് ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന റോ​ഡു​ക​ളി​ലെ കു​ഴി​യ​ട​ച്ചി​രി​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്ത് റോ​ഡു​ക​ൾ ഇ​തി​ലും ഭേ​ദ​മെ​ന്നാ​ണ് ന​ഗ​ര​ത്തി​ലെ​ത്തു​ന്ന​വ​രു​ടെ അ​ഭി​പ്രാ​യം.