974 പേ​ർ​ക്കു കോ​വി​ഡ്
Wednesday, October 27, 2021 1:13 AM IST
തൃ​ശൂ​ർ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 974 പേ​ർ​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 963 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 8,221 സാ​ന്പി​ളു​ക​ളാ​ണു പ​രി​ശോ​ധ​ന​യ്ക്ക് എ​ടു​ത്ത​ത്. 11.85 ശ​ത​മാ​ന​മാ​ണ് ടെ​സ്റ്റ് പോ​സ​ിറ്റി​വി​റ്റി നി​ര​ക്ക്.
അ​ഞ്ചു പേ​രൊ​ഴി​കെ 969 പേ​ർ​ക്കും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണു രോ​ഗ​ബാ​ധ ഉ​ണ്ടാ​യ​ത്. മൂ​ന്ന് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കും ഉ​റ​വി​ടം അ​റി​യാ​ത്ത ര​ണ്ടു പേ​ർ​ക്കും രോ​ഗ​ബാ​ധ ഉ​ണ്ടാ​യി. രോ​ഗ ബാ​ധി​ത​രി​ൽ 60 വ​യ​സി​നു​മു​ക​ളി​ൽ 156 പേ​രും പ​ത്തു വ​യ​സി​നു താ​ഴെ 55 പേ​രു​മാണ്.
3,521 പേ​രാ​ണു നി​ല​വി​ൽ കോ​വി​ഡ് ചി​കി​ത്സ​യി​ലു​ള്ള​ത്. തൃ​ശൂ​ർ സ്വ​ദേ​ശി​ക​ളാ​യ 72 പേ​ർ മ​റ്റു ജി​ല്ല​ക​ളി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു. ജി​ല്ല​യി​ൽ ഇ​തു​വ​രെ 5,19,054 പേ​ർ​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 5,13,697 പേ​ർ​ക്കു രോഗം ഭേ​ദ​മാ​യി. 35,37,349 പേ​ർ വാ​ക്സി​ൻ സ്വീ​ക​രി​ച്ചു.