യുവാവ് തോട്ടിൽ മ​രി​ച്ച​നി​ല​യി​ൽ
Wednesday, October 27, 2021 10:31 PM IST
അയ്യന്തോൾ: തൃ​ക്കു​മാ​രകു​ടം തോ​ട്ടി​ൽ നാല്പത്തിരണ്ടു കാരനെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. തൃ​ക്കു​മാ​രകു​ടം കോ​ള​നി​യി​ൽ ചാ​ന്പു​ള്ളി വീ​ട്ടി​ൽ ഉ​ണ്ണി​കൃ​ഷ്ണ​നാ​ണ് മ​രി​ച്ച​ത്. അ​പ​സ്മാ​ര രോ​ഗ​ത്തി​നു ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ഇ​യാ​ൾ രാ​ത്രി വീ​ട്ടി​ൽനി​ന്നും പു​റ​ത്തുപോ​യിട്ടു തി​രി​കെ വ​ന്നി​രു​ന്നി​ല്ല.

ഇ​ന്ന​ലെ രാ​വി​ലെ കോ​ള​നി​യു​ടെ അ​ടു​ത്തു​ള്ള തോ​ടി​നു സ​മീ​പം കൈ ​ക​ഴു​കാ​ൻ എ​ത്തി​യ സ്ത്രീ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. തോ​ട്ടി​ൽ കാ​ൽപാ​ദം മൂ​ടാ​നു​ള്ള വെ​ള്ളം മാ​ത്ര​മേ​യു​ള്ളൂ. തൃ​ശൂ​ർ വെ​സ്റ്റ് പോ​ലീസ് മേ​ൽന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. അ​മ്മി​ണി​യാ​ണ് അ​മ്മ. ഭാ​ര്യ: സു​ബി​ന. മ​ക്ക​ൾ: ദേ​വി​ക, കൃ​പ.