യു​വ​തി​ക്കെ​തി​രെ അ​തി​ക്ര​മം: യു​വാ​വ് അ​റ​സ്റ്റി​ൽ
Monday, November 29, 2021 1:13 AM IST
മാ​ള: യു​വ​തി​യെ വ​ഴി​യി​ൽ ത​ട​ഞ്ഞു​നി​ർ​ത്തി അ​തി​ക്ര​മം ന​ട​ത്തി​യ ആ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ലി​യ​പ​റ​ന്പ് ക​ള​ത്തി​ൽ ജി​ജോ (21) യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 25നാണു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ജോ​ലി ക​ഴി​ഞ്ഞു സ്കൂ​ട്ട​റി​ൽ വീ​ട്ടി​ലേ​ക്കു പോ​കും​വ​ഴി ത​ട​ഞ്ഞു​നി​ർ​ത്തി ഉ​പ​ദ്ര​വി​ക്കു​ക​യാ​യി​രു​ന്നു.
പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഗ്രേ​ഡ് സീ​നി​യ​ർ സി​പി​ഒ ജി​ബി​ൻ ജോ​സ​ഫ് വി​ദ​ഗ്ധ​മാ​യാ​ണു ര​ണ്ടു മാ​സ​ങ്ങ​ൾ​ക്കു​ശേ​ഷം ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. 2018ൽ ​ഇ​യാ​ൾ പോ​ക്സോ കേ​സി​ലും അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്. ഇ​തി​ന്‍റെ വി​ചാ​ര​ണ ന​ട​ന്നു​കൊ​ണ്ടി​രി​ക്കെ​യാ​ണു യു​വ​തി​ക്കെ​തി​രെ അ​തി​ക്ര​മം ന​ട​ത്തി​യ​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.