വീ​ട്ട​മ്മ​യു​ടെ മാ​ല ക​വ​ർ​ന്നു
Friday, January 28, 2022 1:03 AM IST
ഊ​ര​കം: ചേ​ർ​പ്പ് ഊ​ര​ക​ത്ത് വീ​ട്ട​മ്മ​യു​ടെ ആ​റ​ര​പ​വ​ന്‍റെ മാ​ല ക​വ​ർ​ന്നു. ഊ​ര​കം ക്ഷേ​ത്ര​ത്തി​നു സ​മീ​പം തൃ​ക്കൂ​ർ മ​ഠ​ത്തി​ൽ പ​ത്മാ​വ​തി​യു​ടെ ( 78) മാ​ല​യാ​ണു ക​വ​ർ​ന്ന​ത്. വീ​ടി​നു പി​റ​കി​ൽ പാ​ത്രം ക​ഴു​കി​ക്കൊ​ണ്ടി​രി​ക്കു​ന്ന സ​മ​യ​ത്താ​ണു ഷ​ർ​ട്ടി​ടാ​തെ കാ​വി​മു​ണ്ട് ധ​രി​ച്ചെ​ത്തി​യ മോ​ഷ്ടാ​വ് ക​ഴു​ത്തി​ൽ​നി​ന്നു മാ​ല പൊ​ട്ടി​ച്ചു ക​ട​ന്നു ക​ള​ഞ്ഞ​ത്. പോ​ലീ​സ് ഡോ​ഗ് സ്ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. മാ​സ​ങ്ങ​ൾ​ക്കു മു​ന്പും ഇ​വ​രു​ടെ വീ​ട്ടി​ൽ​നി​ന്ന് 10,000 രൂ​പ​യോ​ളം മോഷണം പോയിരുന്നു.