തു​ള്ള​ൽ ക​ലാ​കാ​ര​ൻ ഗീ​താ​ന​ന്ദ​നെ അനുസ്മരിച്ചു
Saturday, January 29, 2022 1:12 AM IST
വ​ട​ക്കാ​ഞ്ചേ​രി: തു​ള്ള​ൽ ക​ലാ​കാ​ര​ൻ ഗീ​താ​ന​ന്ദ​ന്‍റെ ച​ര​മ​വാ​ർ​ഷി​ക ദി​ന​ത്തി​ൽ കു​ടും​ബാം​ഗ​ങ്ങ​ളും ശി​ഷ്യ​രും ചേ​ർ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്മൃ​തി​കു​ടീ​ര​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി.
ഇ​ന്ന​ലെ രാ​വി​ലെ പു​തു​ശേ​രി​യി​ലെ വീ​ട്ടി​നോ​ടു ചേ​ർ​ന്നു​ള്ള സ​മാ​ധി​യി​ൽ ന​ട​ന്ന പു​ഷ്പാ​ർ​ച്ച​ന​യ്ക്ക് ക​ലാ​മ​ണ്ഡ​ലം തു​ള്ള​ൽ വി​ഭാ​ഗം മേ​ധാ​വി എ​സ്.​പി. മോ​ഹ​ന കൃ​ഷ്ണ​ൻ, ക​ലാ​മ​ണ്ഡ​ലം ജ്യോ​തി, ക​ല ന​ന്ദ​കു​മാ​ർ, ഗീ​താ​ന​ന്ദ​ന്‍റ പ​ത്നി ശോ​ഭ​ ഗീ​താ​ന​ന്ദ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.