മേ​ളനി​ലാ​വ് പൊ​ഴി​ക്കാ​ൻ പ​ര​യ്ക്കാ​ട് ഇ​ഫ​ക്ടു​മാ​യി അ​നി​യേ​ട്ട​ൻ ത​ങ്ക​പ്പ​മാ​രാ​ർ
Friday, May 6, 2022 12:48 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ

തൃശൂർ: പൂ​ര​ത്തി​നു തി​ള​യ്ക്കു​ന്ന മേ​ട​വെ​യി​ലി​ൽ മേ​ളനി​ലാ​വ് പൊ​ഴി​ക്കാ​ൻ അ​നി​യേ​ട്ട​നും രാ​ത്രി​പ്പൂ​ര​ത്തി​നു പ​ഞ്ച​വാ​ദ്യ​ത്തി​ലെ പ​ര​യ്ക്കാ​ട് ഇ​ഫ​ക്ടു​മാ​യി ത​ങ്ക​പ്പ​മാ​രാ​രും ആ​സ്വാ​ദ​ക​രെ കോ​രി​ത്ത​രി​പ്പി​ക്കും.

അ​നി​യേ​ട്ട​നു മേ​ള​പ്പെ​രു​ക്ക​ത്തി​ൽ അ​റു​പ​തി​ന്‍റെ​ തിളക്കം

പ​തി​നാ​റു വ​ർ​ഷ​ങ്ങ​ളു​ടെ ഇ​ട​വേ​ള​യു​ണ്ട് കി​ഴ​ക്കൂ​ട്ട് അ​നി​യ​ൻ​മാ​രാ​രു​ടെ മേ​ളജീ​വി​ത​ത്തി​ൽ. അ​നി​യേ​ട്ട​നെ​ന്ന് എ​ല്ലാ​വ​രും സ്നേ​ഹ​ത്തോ​ടെ​യും ആ​ദ​ര​വോ​ടെ​യും വി​ളി​ക്കു​ന്ന കി​ഴ​ക്കൂ​ട്ട് അ​നി​യ​ൻ​മാ​രാ​ർ​ക്ക് ഇ​ത് എ​ഴു​പ​ത്തി​യാ​റി​ന്‍റെ നി​റ​വാ​ണെ​ങ്കി​ൽ മേ​ള​പ്പെ​രു​ക്ക​ത്തി​ൽ അ​റു​പ​തി​ന്‍റെ തി​ള​ക്ക​മാ​ണ്. തൃ​ശൂ​ർ പൂ​ര​ത്തി​ൽ തി​രു​വ​ന്പാ​ടി​യു​ടേ​യും പാ​റ​മേ​ക്കാ​വി​ന്‍റെ​യും മേ​ള​പ്ര​മാ​ണി​യാ​യി ഡ​ബി​ൾ റോ​ളി​ൽ തി​ള​ങ്ങി​യെ​ന്ന ഖ്യാ​തി​യും അ​നി​യ​ൻ​മാ​രാ​ർ​ക്കു സ്വ​ന്തം.

ഇ​പ്പോ​ൾ തി​രു​വ​ന്പാ​ടി പ​ക​ൽ​പ്പൂര​ത്തി​ന്‍റെ മേ​ളപ്ര​മാ​ണി​യാ​ണ് കി​ഴ​ക്കൂ​ട്ട് അ​നി​യ​ൻ​മാ​രാ​ർ. നാല്പ​തു വ​ർ​ഷം പാ​റ​മേ​ക്കാ​വി​ന്‍റെ ഇ​ല​ഞ്ഞി​ത്ത​റമേ​ള​ത്തി​ൽ പ​ങ്കാ​ളി​യാ​യി. പി​ന്നെ പാ​റ​മേ​ക്കാ​വി​ന്‍റെ പ​ക​ൽപ്പൂ​ര​ത്തി​നു 2005ൽ ​പ്രാ​മാ​ണ്യം വ​ഹി​ച്ചു. 2012ൽ ​തി​രു​വ​ന്പാ​ടി​യു​ടെ പ​ക​ൽ​പ്പൂര പ്ര​മാ​ണി​യാ​യി.

അ​നി​യേ​ട്ട​ന്‍റെ മേ​ളം​കൊ​ട്ടി​ന് അ​റു​പ​താ​ണ്ടി​ന്‍റെ പ​ഴ​ക്ക​വും ത​ഴ​ക്ക​വു​മു​ണ്ടെ​ങ്കി​ലും പു​തു​മ മാ​റു​ന്നി​ല്ല ആ ​കൊ​ട്ടി​ന്. തി​രു​വ​ന്പാ​ടി​യു​ടെ മ​ഠ​ത്തി​ൽനി​ന്നു​ള്ള വ​ര​വ് നാ​യ്ക്ക​നാ​ലി​ലെ​ത്തി മേ​ള​ത്തി​നു വ​ഴി​മാ​റു​ന്പോ​ഴാ​ണ് അ​നി​യ​ൻ​മാ​രാ​രു​ടെ മേ​ളം തു​ട​ങ്ങു​ക. പി​ന്നെ ശ്രീ​മൂ​ല​സ്ഥാ​ന​ത്തെ​ത്തി

മേ​ളം മു​റു​കു​ന്പോ​ൾ മ​തി​ൽ​ക്കെട്ടി​ന​ക​ത്ത് ഇ​ല​ഞ്ഞി​ത്ത​റ​യി​ൽ പെ​രു​വ​നം മേ​ളം പെ​രു​ക്കു​ന്നു​ണ്ടാ​കും.


പ​ഞ്ച​വാ​ദ്യ​ത്തി​ലെ പ​ര​യ്ക്കാ​ട് ഇ​ഫ​ക്ട്

പ​ഞ്ച​വാ​ദ്യ​ത്തി​ലെ പ​ര​യ്ക്കാ​ട് ഇ​ഫ​ക്ട്...​അ​തൊ​ന്ന് വേ​റെ​ത​ന്നെ​യാ​ണെ​ന്നു പ​ഞ്ച​വാ​ദ്യ പ്രേ​മി​ക​ൾ ത​ർ​ക്ക​മി​ല്ലാ​തെ സ​മ്മ​തി​ക്കും. പാ​റ​മേ​ക്കാ​വി​ന്‍റെ പ​ഞ്ച​വാ​ദ്യ​ത്തി​നു പ്രാ​മാ​ണ്യം വ​ഹി​ക്കു​ന്ന പ​ര​യ്ക്കാ​ട് ത​ങ്ക​പ്പ​ൻ ഇ​ത് ആ​റാം വ​ർ​ഷ​മാ​ണ് പ്രാ​മാ​ണ്യം വ​ഹി​ക്കു​ന്ന​ത്.

47 വ​ർ​ഷ​ത്തെ അ​നു​ഭ​വ​സ​ന്പ​ത്താ​ണ് പ​ര​യ് ക്കാ​ട് ത​ങ്ക​പ്പ​മാ​രാ​ർ തി​മി​ല​യി​ലേ​ക്ക് ആ​വാ​ഹി​ക്കു​ന്ന​ത്. തി​രു​വ​ന്പാ​ടി​ക്കും പാ​റ​മേ​ക്കാ​വി​നും വേ​ണ്ടി പ​ഞ്ച​വാ​ദ്യ സ​ദ്യ ഒ​രു​ക്കി​യി​ട്ടു​ണ്ട് ത​ങ്ക​പ്പ​മാ​രാ​ർ. 1975ൽ ​തി​രു​വ​ന്പാ​ടി​യു​ടെ മ​ഠ​ത്തി​ൽവ​ര​വി​നാ​യി​രു​ന്നു ത​ങ്ക​പ്പ​മാ​രാ​രു​ടെ പൂ​രം അ​ര​ങ്ങേ​റ്റം. എ​ട്ടു വ​ർ​ഷം മ​ഠ​ത്തി​ൽവ​ര​വി​ന്‍റെ പ​ഞ്ച​വാ​ദ്യ നി​ര​യി​ൽ പ​ങ്കാ​ളി​യാ​യി. 1984 മു​ത​ൽ അ​ദ്ദേ​ഹം പാ​റ​മേ​ക്കാ​വ് വി​ഭാ​ഗ​ത്തി​ലേ​ക്കു മാ​റി.

എ​ല്ലാ​വ​ർ​ക്കു​മൊ​പ്പം കൊ​ട്ടി​ത്തി​ക​ഞ്ഞ​യാ​ളാ​ണ് ത​ങ്ക​പ്പ​മാ​രാ​ർ എ​ന്നു പ​റ​യാ​റു​ണ്ട്. 2017ൽ ​കോ​ങ്ങാ​ട് മ​ധു തി​രു​വ​ന്പാ​ടി​യു​ടെ മ​ഠ​ത്തി​ൽ വ​ര​വി​നു പ്ര​മാ​ണി​യാ​യ അ​തേ വ​ർ​ഷംത​ന്നെ​യാ​ണ് പാ​റ​മേ​ക്കാ​വി​ന്‍റെ പ​ഞ്ച​വാ​ദ്യ പ്ര​മാ​ണി​യാ​യി ത​ങ്ക​പ്പ​മാ​രാ​ർ എ​ത്തു​ന്ന​ത്.

പാ​റ​മേ​ക്കാ​വി​ന്‍റെ പ​ഞ്ച​വാ​ദ്യം പൂ​ര​ത്തി​നു രാ​ത്രി​യാ​ണ് തു​ട​ങ്ങു​ക. വെ​ടി​ക്കെ​ട്ട് കാ​ണാ​നെ​ത്തു​ന്ന​വ​ർ പാ​റ​മേ​ക്കാ​വി​ന്‍റെ പ​ഞ്ച​വാ​ദ്യം കേ​ൾ​ക്കാ​നു​മെ​ത്തും. അ​വ​രെ ആ​വേ​ശ​ത്തി​ലാ​റാ​ടി​ച്ച് മ​ണി​ക​ണ്ഠ​നാ​ൽ പ​ന്ത​ലി​ലെ​ത്തി​ക്കു​ന്പോ​ൾ ആ ​ഇ​ഫ​ക്ട് അ​ടു​ത്ത​റി​യാം... പ​ഞ്ച​വാ​ദ്യ​ത്തി​ലെ പ​ര​യ്ക്കാ​ട് തി​മി​ല ഇ​ഫ​ക്ട്....