അ​ശാ​സ്ത്രീ​യ​ റോ​ഡ് നി​ർ​മാണം: തൊ​ഴി​ലാ​ളി​യു​ടെ വീ​ട് വെ​ള്ളക്കെ​ട്ടി​ൽ
Monday, May 16, 2022 12:56 AM IST
ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​ന്‍റെ അ​നാ​സ്ഥ: മു​ന​യം
ബ​ണ്ട് ത​ക​ർ​ന്നു

പെ​രി​ങ്ങോ​ട്ടു​ക​ര: ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​ന്‍റെ അ​നാ​സ്ഥ മൂ​ലം ഇ​ല്ലി​ക്ക​ൽ റെ​ഗു​ലേ​റ്റ​റി​ൽ നി​ന്നും വ​ൻ​തോ​തി​ൽ വെ​ള്ളം ഒ​ഴു​ക്കി വി​ട്ട​തി​നെ തു​ട​ർ​ന്ന് കി​ഴു​പ്പി​ള്ളി​ക്ക​ര​യി​ൽ ക​രു​വ​ന്നൂ​ർ പു​ഴ​യ്ക്കു കു​റു​കെ​യു​ള്ള മു​ന​യം ബ​ണ്ട് ത​ക​ർ​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ച​യാ​ണ് വ​ൻ ശ​ബ്ദ​ത്തി​ൽ മു​ന​യ​ത്തെ താ​ത്കാലി​ക ത​ട​യ​ണ പൊ​ട്ടി​ത്ത​ക​ർ​ന്ന​ത്. തൃ​പ്ര​യാ​ർ പു​ഴ​യി​ലൂ​ടെ വ​രു​ന്ന ഉ​പ്പു​വെ​ള്ളം ക​രു​വ​ന്നൂ​ർ പു​ഴ​യി​ൽ ക​ല​രാ​തി​രി​ക്കാ​നാ​യി വ​ർ​ഷം തോ​റും പു​തു​ക്കി​പ്പ​ണി​തു നി​ല​നി​ർ​ത്തു​ന്ന താ​ത്കാ​ലി​ക ബ​ണ്ടാ​ണ് അ​ധി​കൃ​ത​രു​ടെ നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ പ്ര​വൃ​ത്തി മൂ​ലം ന​ശി​ച്ച​ത്. ഇ​ല്ലി​ക്ക​ൽ ബ​ണ്ട് തു​റ​ന്നു വി​ടു​ന്പോ​ൾ ഇ​വി​ടെ നി​ന്നും തു​റ​ന്നു വി​ടു​ന്ന വെ​ള്ളം ഒ​ഴു​കി​യെ​ത്തു​ന്ന മു​ന​യം ബ​ണ്ടി​ൽ പെ​ട്ടി​ക്ക​ഴ​യി​ലെ ചാ​ക്കു​ക​ൾ നീ​ക്കി വെ​ള്ള​ത്തി​ന്‍റെ ലെ​വ​ൽ കു​റ​ച്ച ശേ​ഷം ഒ​ഴു​കി​യെ​ത്തു​ന്ന അ​ധി​ക​ജ​ലമ​ത്ര​യും ഇ​തി​ലൂ​ടെ ക​ട​ന്നു​പോ​കാ​ൻ സം​വി​ധാ​നം ഉ​ണ്ടാ​ക​ണം എ​ന്നാ​ണു ക​ണ​ക്ക്.

എ​ന്നാ​ൽ, ക​രാ​റു​കാ​ര​നെ വി​ളി​ച്ചുപ​റ​ഞ്ഞെ​ങ്കി​ലും അ​യാ​ൾ വേ​ണ്ടവി​ധം ചാ​ക്കു​ക​ൾ മാ​റ്റാ​തെ ച​തി​ച്ചു എ​ന്ന രീ​തി​യി​ലു​ള്ള മു​ട​ന്ത​ൻ ന്യാ​യ​മാ​ണ് ഇ​റി​ഗേ​ഷ​ൻ അ​ധി​കൃ​ത​ർ പ​റ​യു​ന്ന​തെ​ന്നു നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. വെ​ള്ളം കു​ത്തി​യൊ​ലി​ച്ച് വ​ന്ന​തോ​ടെ സ​മീ​പ​ത്തെ പ​ല വീ​ടു​ക​ളു​ടെ പ​രി​സ​ര​ങ്ങ​ൾ വെ​ള്ള​ത്തി​ലേ​ക്ക് ഇ​ടി​യു​ന്ന അ​വ​സ്ഥ​യു​ണ്ടാ​യി.

ബ​ണ്ട് ത​ക​ർ​ന്ന​തോ​ടെ ചാ​ഴൂ​ർ, താ​ന്ന്യം, അ​ന്തി​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ ശു​ദ്ധ​ജ​ല വി​ത​ര​ണം അ​നി​ശ്ചി​ത​മാ​യി ത​ട​സ​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്.

അ​ശാ​സ്ത്രീ​യ​ റോ​ഡ്
നി​ർ​മാണം:
തൊ​ഴി​ലാ​ളി​യു​ടെ വീ​ട് വെ​ള്ളക്കെ​ട്ടി​ൽ

മ​ണ​ലൂ​ർ: അ​ശാ​സ്ത്രീ​യ​മാ​യി നി​ർ​മി​ച്ച കോ​ണ്‍​ക്രീ​റ്റ് റോ​ഡ് മൂ​ലം നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യു​ടെ വീ​ട് വെ​ള്ള കെ​ട്ടി​ലാ​യി.​ മ​ണ​ലൂ​ർ പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡി​ലെ പാ​ന്തോ​ട് കി​ഴ​ക്ക് കോ​ഴിപ്പ​റ​ന്പി​ൽ റോ​ഡി​ലെ കു​ന്നം​പ്പു​ള്ളി വീ​ട്ടി​ൽ വി​വേ​കാ​ന​ന്ദ​ന്‍റെ വീ​ടാ​ണ് വെ​ള്ളക്കെ​ട്ടിലാ​യ ത്. ​ക​ക്കൂ​സ് സൗ​ക​ര്യ​ങ്ങ​ളും കി​ണ​റും ഉ​പ​യോ​ഗി​ക്കാ​ൻ പ​റ്റാ​ത്ത നി​ല​യി​ലാ​ണ്. ര​ണ്ടു മാ​സം മു​ന്പ് നി​ർ​മി​ച്ച കോ​ണ്‍​ക്രീ​റ്റ് റോ​ഡാ​ണ് വെ​ള്ള കെ​ട്ടി​നു കാ​ര​ണ​മാ​യ​ത്.

റോ​ഡ് നി​ർ​മി​ക്കു​ന്പോൾ പ​രി​സ​ര​ത്തെ മ​ഴ​വെ​ള്ളം ഒ​ഴു​കി​പ്പോ​കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ പൈ​പ്പി​ടു​ക​യോ മ​റ്റ് സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ക​യോ ചെ​യ്യാ​തെ​യാ​ണ് ഒ​ര​ടി ഉ​യ​ര​ത്തി​ൽ കോ​ണ്‍​ക്രീ​റ്റ് റോ​ഡ് നി​ർ​മി​ച്ച​ത്.​ ക​ന​ത്ത മ​ഴ പെ​യ്യു​ന്ന​തോ​ടെ ഈ ​പ്ര​ദേ​ശ​ത്തെ 15 വീ​ട്ടു​കാ​ർ​ക്കും വെ​ള്ള​കെ​ട്ടി​ന്‍റെ ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കേ​ണ്ടി വ​രു​മെ​ന്ന ഭീ​തി​യി​ലാ​ണു നാ​ട്ടു​കാ​ർ.

സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ കു​ള​ങ്ങ​ളും മ​റ്റു ജ​ല​ സ്രോ​ത​സു​ക​ളും നി​ക​ത്തി​യ​തും വെ​ള്ള​കെ​ട്ടി​നു കാ​ര​ണ​മാ​യെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു.

മു​ല്ല​ശേരി​യി​ൽ വീ​ടും
കി​ണ​റും ത​ക​ർ​ന്നു

മു​ല്ല​ശേ​രി: ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ ശ​ക്ത​മാ​യ മ​ഴ​യി​ൽ വീ​ടും കി​ണ​റും ഇ​ടി​ഞ്ഞു ത​ക​ർ​ന്നു. ഒ​ൻ​പ​താം വാ​ർ​ഡ് പ​റ​പ​ട​ത്തി​നു സ​മീ​പം താ​മ​സി​ക്കു​ന്ന ന​ടു​വി​ൽ പു​ര​ക്ക​ൽ സ​ഹ​ദേ​വ​ന്‍റെ വീ​ടും കി​ണ​റു​മാ​ണു ത​ക​ർ​ന്ന​ത്. വീ​ടി​ന്‍റെ അ​ടു​ക്ക​ള​യോ​ടു ചേ​ർ​ന്ന് നി​ൽ​ക്കു​ന്ന കി​ണ​ർ ഇ​ടി​ഞ്ഞു താ​ഴ്ന്നു. അ​ടു​ക്ക​ള​യു​ടെ പ​കു​തി​യോ​ളം ഭാ​ഗ​വും കി​ണ​റ്റി​ലേ​ക്കു ഇ​ടി​ഞ്ഞുപോ​യി. കി​ണ​റി​നു സ​മീ​പ​ത്തുവ​ച്ചി​രു​ന്ന മോ​ട്ടോ​റും താ​ഴ്ന്നു പോ​യി.

ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു;
ഇ​ല്ലി​ക്ക​ൽ റ​ഗു​ലേ​റ്റ​ർ
ഉ​യ​ർ​ത്താ​ത്ത​ത് ആ​ശ​ങ്ക​

ചേ​ർ​പ്പ്: മ​ഴ​യെ തു​ട​ർ​ന്ന് ക​രു​വ​ന്നൂ​ർ പു​ഴ​യി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നി​ട്ടും എ​ട്ടുമ​ന ഇ​ല്ലി​ക്ക​ൽ റ​ഗു​ലേ​റ്റ​റി​ലെ ഷ​ട്ട​റു​ക​ൾ പൂ​ർ​ണ​മാ​യും ഉ​യ​ർ​ത്താ​തി​നാ​ൽ ആ​ശ​ങ്ക​യേ​റു​ന്നു. സ​മീ​പ​ത്തെ ഹെ​ർ​ബ​ർ​ട്ട് ക​നാ​ലി​ലെ താ ത്കാ​ലി​ക റോ​ഡി​ന്‍റെ വെ​ള്ള​ക്കെ​ട്ട് കു​റ​യ്ക്കാ​ൻ ക​ഴി​ഞ്ഞ ദി​വ​സം ചി​ല ഷ​ട്ട​റു​ക​ൾ തു​റ​ന്നി​രു​ന്നു. ഇ​ല്ലി​ക്ക​ൽ റ​ഗു​ലേ​റ്റ​റു​ക​ളി​ലെ ഷ​ട്ട​റു​ക​ൾ തു​റ​ന്നി​ല്ലെ​ങ്കി​ൽ പു​ഴ​യു​ടെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ ബ​ല​ക്ഷ​യം വ​ന്ന് ത​ക​രാ​നും സാ​ധ്യ​ത​യു​ള്ള​താ​യി നാ​ട്ടുകാ​ർ പ​റ​ഞ്ഞു.

ഇ​ല്ലി​ക്ക​ൽ ഡാം വ​ഴി മൂ​ർ​ക്ക​നാ​ട്, കാ​റ​ളം ഭാ​ഗ​ത്തേ​ക്കു പോ​കു​ന്ന റോ​ഡു​ക​ളും ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ മ​ഴ​യി​ൽ ത​ക​ർ​ന്ന നി​ല​യി​ലാ​യി. ക​ഴി​ഞ്ഞ വ​ർ​ഷം മ​ണ്‍​ചാ​ക്കു​ക​ൾ നി​റ​ച്ച് താ​ത്കാലി​ക​മാ​യി നി​ർ​മി​ച്ച ത​ട​യ​ണ​യ​ട​ക്ക​മു​ള്ള ഭാ​ഗ​ങ്ങ​ളും ഇ​ടി​ഞ്ഞ നി​ല​യി​ലാ​യി. മ​ഴ ക​ന​ത്താ​ൽ കൂ​ടു​ത​ൽ ത​ക​ർ​ച്ച​ക​ൾ​ക്കു കാ​ര​ണ​മാ​കു​മെ​ന്നും അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാർ ആ​വ​ശ്യ​പ്പെ​ട്ടു.

തു​റ​വ​ൻ​കാ​ട് മു​ടി​ച്ചി​റ
വീ​ണ്ടും ത​ക​ർ​ന്നു

ഇ​രി​ങ്ങാ​ല​ക്കു​ട: ക​ന​ത്ത മ​ഴ​യി​ൽ മു​രി​യാ​ട് പ​ഞ്ചാ​യ​ത്തി​ലെ മു​ടി​ച്ചി​റ വീ​ണ്ടും ഇ​ടി​ഞ്ഞു. ല​ക്ഷ​ങ്ങ​ൾ ചെല​വ​ഴി​ച്ചു​ള്ള മു​ടി​ച്ചി​റ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ എ​ണ്‍​പ​തു ശ​ത​മാ​ന​വും പൂ​ർ​ത്തീ​ക​രി​ച്ച ഘ​ട്ട​ത്തി​ലാ​ണ് ചി​റ​യു​ടെ തെ​ക്കു ഭാ​ഗ​ത്ത് വീ​ണ്ടും ഇ​ടി​ഞ്ഞ​ത്. സ​മീ​പ​ത്തെ റോ​ഡി​നും വി​ള്ള​ൽ സം​ഭ​വി​ച്ചി​ട്ടു​ണ്ട്.

പ​ഞ്ചാ​യ​ത്തി​ലെ 12,13,14 വാ​ർ​ഡു​ക​ളി​ലെ ശു​ദ്ധ​ജ​ല ക്ഷാ​മ​ത്തി​ന് പ​രി​ഹാ​രം കാ​ണു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് എം​എ​ൽ​എ ഫ​ണ്ടി​ൽ നി​ന്നു​ള്ള 35 ല​ക്ഷ​വും ജ​ല​സേ​ച​ന വ​കു​പ്പി​ന്‍റെ ന​ഗ​ര​സ​ഞ്ച​യി​ക ഫ​ണ്ടി​ൽ നി​ന്നു​ള്ള 39 ല​ക്ഷ​വും ഉ​പ​യോ​ഗി​ച്ച് ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ച്ച​ത്. പ​ണി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ട​യി​ൽ ക​ഴി​ഞ്ഞ ക​ഴി​ഞ്ഞ വ​ർ​ഷം ഒാ​ഗ​സ്റ്റി​ലും ചി​റ​യും അ​നു​ബ​ന്ധ റോഡും ഇ​ടി​യു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് മ​ന്ത്രി​ ബിന്ദുവിന്‍റെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് 15 ല​ക്ഷം കൂ​ടി അ​നു​വ​ദി​ച്ച​ ശേ​ഷ​മാ​ണു പ​ണി​ക​ൾ പു​ന​രാ​രം​ഭി​ച്ച​ത്. സം​ഭ​വം അ​റി​ഞ്ഞ​് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ല​ളി​ത ബാ​ല​ൻ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ് ജെ. ​ചി​റ്റി​ല​പ്പി​ള്ളി, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

ചി​റ​യി​ൽ നി​ന്നും കോ​രി​യെ​ടു​ത്ത ക​ളി​മ​ണ്ണു സ്വ​കാ​ര്യ നി​ല​ത്തി​ൽ നി​ക്ഷേ​പി​ച്ച​ത് നി​ലം നി​ക​ത്താ​ൻ ഉ​പ​യോ​ഗി​ച്ച​താ​യു​ള്ള പ​രാ​തി നി​ല​വി​ലു​ണ്ട്. ഇ​പ്പോ​ൾ ത​ക​ർ​ന്ന സം​ര​ക്ഷ​ണ​ഭി​ത്തി​യോ​ട് ചേ​ർ​ന്നു​ള്ള ഭാ​ഗ​ത്തു ആ​വ​ശ്യ​ത്തി​ന് മ​ണ്ണി​ട്ടു​യ​ർ​ത്തി​യി​ല്ലെ​ന്ന പ​രാ​തി നി​ല​നി​ൽ​ക്കു​ന്പോ​ഴാ​ണ് മ​ണ്ണ് സ്വ​കാ​ര്യ നി​ലം നി​ക​ത്തു​ന്ന​തി​ന് ന​ൽ​കി​യ​ത്. ആ ​വ​ശ​ത്തു വെ​ള്ളം ഇ​റ​ങ്ങി​യ​താ​ണ് ഇ​പ്പോ​ൾ സം​ര​ക്ഷ​ണ ഭി​ത്തി ത​ക​രു​ന്ന​തി​നു കാ​ര​ണ​മാ​യ​ത്. നൂ​റ്റ​ന്പ​തോ​ളം മീ​റ്റ​ർ നീ​ള​മു​ള്ള കോ​ണ്‍​ക്രീ​റ്റ് ഭി​ത്തി​യാ​ണ് ത​ക​ർ​ന്നു ചി​റ​യി​ലേ​ക്കു മ​റി​ഞ്ഞു വീ​ണ​ത്.‌‌‌‌