കൂ​ട​ൽ​മാ​ണി​ക്യം ഉ​ത്സ​വം; ക​ഥ​ക​ളിരാ​വു​ക​ൾ​ക്കു തു​ട​ക്ക​മാ​യി
Tuesday, May 17, 2022 12:19 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: കൂ​ട​ൽ​മാ​ണി​ക്യം ഉ​ത്സ​വ​ത്തി​ലെ പ്ര​ധാ​ന പ​രി​പാ​ടി​ക​ളി​ലൊ​ന്നാ​ണു ക​ഥ​ക​ളി. ഏ​ഴു​ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ക​ഥ​ക​ളി രാ​വു​ക​ൾ വ​ലി​യ​വി​ള​ക്ക് ദി​വ​സ​ത്തെ ശ്രീ​രാ​മ​പ​ട്ടാ​ഭി​ഷേ​കം ക​ഥ​ക​ളി​യോ​ടെ​യാ​ണു സ​മാ​പി​ക്കു​ക.

ന​ള​ച​രി​തം മൂ​ന്നാം ദി​വ​സം, ഉ​ത്ത​രാ​സ്വ​യം​വ​രം, ന​ള​ച​രി​തം ഒ​ന്നാം ദി​വ​സം, ജ​യ​ദ്ര​ഥ​ച​രി​തം, ദു​ര്യോ​ധ​ന​വ​ധം, ക​ർ​ണ​ശ​പ​ഥം, ദ​ക്ഷ​യാ​ഗം, ല​വ​ണാ​സു​ര​വ​ധം, കി​രാ​തം, സ​ന്താ​ന​ഗോ​പാ​ലം, പ്ര​ഹ്ളാ​ദ​ച​രി​തം, ശ്രീ​രാ​മ​പ​ട്ടാ​ഭി​ഷേ​കം എ​ന്നീ ക​ഥ​ക​ളാ​ണ് ഏ​ഴു​ദി​വ​സ​ത്തെ ക​ഥ​ക​ളി​യി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ന​ള​ച​രി​തം മൂ​ന്നാം ദി​വ​സം ക​ഥ​യോ​ടെ​യാ​ണ് ഈ ​വ​ർ​ഷ​ത്തെ ക​ഥ​ക​ളി​രാ​വു​ക​ൾ​ക്കു തു​ട​ക്ക​മാ​യ​ത്. ഇ​തി​ൽ ബാ​ഹു​ക​നാ​യി ക​ഥ​ക​ളി ആ​ചാ​ര്യ​ൻ ക​ലാ​മ​ണ്ഡ​ലം ഗോ​പി അ​ര​ങ്ങി​ലെ​ത്തി. തു​ട​ർ​ന്ന് ഉ​ത്ത​രാ​സ്വ​യം​വ​രം ക​ഥ​ക​ളി അ​ര​ങ്ങേ​റി.