ബി​ബി​ൻ ദേ​വി​നു പൗ​രാ​വ​ലി സ്വീ​ക​ര​ണം ന​ൽ​കി
Thursday, May 19, 2022 1:03 AM IST
തൃ​ശൂ​ർ: ചേ​ത​ന സൗ​ണ്ട് സ്റ്റു​ഡി​യോ ആ​ൻ​ഡ് അ​ക്കാ​ദ​മി ഓ​ഫ് റി​ക്കാ​ർ​ഡിം​ഗ് ആ​ർ​ട്സി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​യും സി​നി​മ ശ​ബ്ദ​മി​ശ്ര​ണ ദേ​ശീ​യ അ​വാ​ർ​ഡ് ജേ​താ​വു​മാ​യി ബി​ബി​ൻ ദേ​വി​ന് തൃ​ശൂ​ർ പൗ​രാ​വ​ലി സ്വീ​ക​ര​ണം ന​ൽ​കി.
സാ​ഹി​ത്യ അ​ക്കാ​ദ​മി ഹാ​ളി​ൽ ന​ട​ന്ന പൊ​തു​യോ​ഗം ടി.​എ​ൻ. പ്ര​താ​പ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​യ​ർ എം.​കെ. വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദേ​വ​മാ​താ പ്ര​വി​ശ്യാ വി​കാർ പ്രൊവി​ൻ​ഷ്യ​ൽ ഫാ. ​ഫ്രാ​ൻ​സി​സ് കു​രി​ശേ​രി അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​ഗീ​ത സം​വി​ധാ​യ​ക​ൻ ഒൗ​സേ​പ്പ​ച്ച​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.
കോ​ർ​പ​റേ​ഷ​ൻ കൗ​ണ്‍​സി​ല​ർ നി​മ്മി റ​പ്പാ​യി, ചേ​ത​ന സ്റ്റു​ഡി​യോ ഡ​യ​റ​ക്ട​ർ റവ.​ഡോ. പോ​ൾ പൂ​വ്വ​ത്തി​ങ്ക​ൽ, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ആ​ൻ​ജോ പു​ത്തൂ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ഉ​ച്ച​യ്ക്കു ന​ട​ന്ന ശ​ബ്ദ മി​ശ്ര​ണ സെ​മി​നാ​ർ ശ​ബ്ദ​മി​ശ്ര​ണ ക​ലാ​കാ​ര​ൻ​മാ​രാ​യ അ​രു​ണ്‍ രാ​മ​വ​ർ​മ, ബി​ബി​ൻ ദേ​വ് എ​ന്നി​വ​ർ ന​യി​ച്ചു.