ക​രു​ണ വ​റ്റാ​ത്ത കൈ​ക​ളു​മാ​യി ന​ന്മ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ സാ​ന്ത്വ​ന​സ്പ​ർ​ശം
Sunday, May 22, 2022 12:47 AM IST
ചേ​ല​ക്ക​ര: സെ​റി​ബ്ര​ൽ പ്ലാ​സി അ​സു​ഖ ബാ​ധി​ത​രാ​യ ഇ​ര​ട്ട​ക്കു​ട്ടി​ക​ളു​ടെ ചി​കി​ൽ​സ​യ്ക്കാ​യി 1,50,000 രൂ​പ​യു​ടെ ചെ​ക്ക് കെെ​മാ​റി ന​ന്മ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി.

പ​ഴ​യ​ന്നൂ​ർ പ​ഞ്ചാ​യ​ത്ത് 22-ാം വാ​ർ​ഡി​ൽ കാ​ക്ക​ര​കു​ന്ന് വീ​ട്ടി​ൽ അ​ജീ​ഷ് - പ്ര​ജി​ത ദ​ന്പ​തി​ക​ളു​ടെ മ​ക്ക​ളാ​യ അ​ജി​ത്ത്, ആ​ദി​ത്ത് എ​ന്നി​വ​രു​ടെ ചി​കി​ത്സ​യ്ക്കാ​യാ​ണ് തു​ക കെെ​മാ​റി​യ​ത്.പ​ഴ​യ​ന്നൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ. മു​ര​ളീ​ധ​ര​ൻ കു​ട്ടി​ക​ളു​ടെ അ​മ്മ പ്ര​ജി​ത​യ്ക്കു ചെ​ക്ക് കെെ​മാ​റി.

അ​ഞ്ചു ഗഡുക്ക​ളാ​യി 5,85,000 രൂ​പ ന​ന്മ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി കൈ​മാ​റി​യി​ട്ടു​ണ്ട്. സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് സാ​ബു, സെ​ക്ര​ട്ട​റി ജി​ക്സ​ണ്‍, കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി അം​ഗം ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.