ഉന്നത വിജയം നേടിയവരെ അനുമോദിച്ചു
Monday, June 27, 2022 1:00 AM IST
പഴയന്നൂർ: ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ണ്‍​ഗ്ര​സ് കൊ​ണ്ടാ​ഴി മ​ണ്ഡ​ലം ഏഴ്, എട്ട് വാ​ർ​ഡ് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു , പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു.
മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡന്‍റ് എം. ​അ​യ്യാ​വു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു, കൊ​ണ്ടാ​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ശ​ശി​ധ​ര​ൻ മാ​സ്റ്റ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ബ്ലോ​ക്ക് ട്ര​ഷ​റ​ർ ടി.​കെ. കൃ​ഷ്ണ​ൻ​കു​ട്ടി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മാ​യ​ന്നൂ​ർ ഡി​വി​ഷ​ൻ മെ​ന്പ​ർ പി.​എം. അ​നീ​ഷ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ല​താ നാ​രാ​യ​ണ​ൻ​കു​ട്ടി, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​ആ​ർ. വി​ജ​യ​കു​മാ​ർ, എം. ​ര​മേ​ഷ്, വാ​ർ​ഡ് പ്ര​സി​ഡ​ന്‍റ് ബാ​ല​ഗോ​പാ​ൽ, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് അ​പ്പ​ത്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ദ​ളി​ത് റൈ​റ്റ് മൂ​വ്മെ​ന്‍റ് ക​ണ്‍​വൻ​ഷ​ൻ

ചേ​ർ​പ്പ് :ഓ​ൾ ഇ​ന്ത്യ ദ​ളി​ത് റൈ​റ്റ് മൂ​വ്മെ​ന്‍റ് ചേ​ർ​പ്പ് മ​ണ്ഡ​ലം ക​ണ്‍​വ​ൻ​ഷ​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സി .​സി മു​കു​ന്ദ​ൻ എം ​എ​ൽ എ ​ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​എ പ്ര​ദീ​പ് ,
സെ​ക്ര​ട്ട​റി ബാ​ബു ചി​ങ്ങാ​ര​ത്ത്, എം.വി. ഗം​ഗാ​ധ​ര​ൻ , കെ.​കെ. ജോ​ബി, കെ.കെ. രാ​ജേ​ന്ദ്ര ബാ​ബു , സു​ജ പു​ഷ്ക​ര​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.