പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി കു​ള​ത്തി​ൽ മു​ങ്ങി​മ​രി​ച്ചു
Sunday, July 3, 2022 11:02 PM IST
പു​ന്ന​യൂ​ർ​ക്കു​ളം: മാ​റ​ഞ്ചേ​രി: ആ​ള​ത്ത് കു​ള​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ചെ​റു​വാ​യ്ക്ക​ര മാ​ന്പ​റ്റ്പാ​ടം മു​ല്ല​ക്കോ​യ മാ​നു​ക വീ​ട്ടി​ൽ ഉ​മ്മ​റി​ന്‍റെ മ​ക​നും പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യു​മാ​യ ഫാ​സി​ൽ(15) മു​ങ്ങി​മ​രി​ച്ചു. ഇ​ന്ന​ലെ കാ​ല​ത്ത് കൂ​ട്ടു​കാ​രു​മൊ​ത്ത് കു​ളി​ക്കാ​നി​റ​ങ്ങി​യ​താ​യി​രു​ന്നു. കു​ളി​ക്കു​ന്ന​തി​നി​ട​യി​ൽ ആ​ഴ്ന്നു​പോ​യ ഫാ​സി​ലി​നെ ര​ക്ഷി​ക്കാ​ൻ കൂ​ട്ടു​കാ​ർ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല. നി​ല​വി​ളി കേ​ട്ട് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ ക​ര​യ്ക്ക് ക​യ​റ്റി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. പെ​രു​ന്പ​ട​പ്പ് പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. പൊ​ന്നാ​നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി.