പു​ര​സ്കാ​ര​ങ്ങ​ൾ സ​മ്മാ​നി​ച്ച് ന​ക്ഷ​ത്ര​തി​ള​ക്കം 2022
Tuesday, July 5, 2022 1:02 AM IST
ക​യ്പ​മം​ഗ​ലം: നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ വ്യ​ത്യ​സ്ത മേ​ഖ​ല​ക​ളി​ൽ ക​ഴി​വ് തെ​ളി​യ​ച്ച​വ​ർ​ക്കും പ്ര​തി​ഭ​ക​ൾ​ക്കും പു​ര​സ്കാ​ര​ങ്ങ​ൾ ന​ൽ​കി ന​ക്ഷ​ത്ര​തി​ള​ക്കം 2022 സം​ഘ​ടി​പ്പി​ച്ചു.
യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശോ​ഭ സു​ബി​ൻ നേ​തൃ​ത്വം ന​ൽ​കു​ന്ന സ്മാ​ർ​ട്ട് ക​യ്പ​മം​ഗ​ലം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് പ്ര​തി​ഭ​ക​ൾ​ക്ക് പു​ര​സ്കാ​ര​ങ്ങ​ൾ സ​മ്മാ​നി​ച്ച​ത്. സ​നീ​ഷ്കു​മാ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ശോ​ഭ സു​ബി​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ലു​ലു ഫോ​റ​ക്സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് അ​സി​സ്റ്റ​ന്‍റ് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷി​ബു കെ. ​മു​ഹ​മ്മ​ദ് മു​ഖ്യാ​ഥി​തി​യാ​യി.
ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ സോ​ണി​യ ഗി​രി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക​യ്പ​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശോ​ഭ​ന ര​വി, മ​ണ​പ്പു​റം ഫൗ​ണ്ടേ​ഷ​ൻ സി​ഇ​ഒ ജോ​ർ​ജ് ഡി. ​ദാ​സ്, ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ സി.​എ​സ്. ര​വീ​ന്ദ്ര​ൻ, സി.​സി. ബാ​ബു​രാ​ജ്, കെ.​വി. ച​ന്ദ്ര​ൻ, സ്മാ​ർ​ട്ട് ക​യ്പ​മം​ഗ​ലം കോ-​ഓ​ർ​ഡി​നേ​റ്റ​ർ മ​നാ​ഫ് അ​ഴി​ക്കോ​ട്, പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ ആ​സി​ഫ് മു​ഹ​മ്മ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.
മി​ക​ച്ച എ​ൻ​സി​സി പെ​ർ​ഫോ​മ​ൻ​സി​നു​ള്ള പു​ര​സ്കാ​രം എ​റി​യാ​ട് ഗ​വ. കെ​വി​എ​ച്ച്എ​സ് ്കൂ​ളി​നും മി​ക​ച്ച എ​ൻ​എ​സ്എ​സ് ടീ​മി​നു​ള്ള അ​വാ​ർ​ഡ് എം​ഇ​എ​സ് അ​സ്മാ​ബി സ്കൂ​ളി​നും ന​ൽ​കി.
നൂ​റു​ശ​ത​മാ​നം വി​ജ​യം നേ​ടി​യ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ മു​ഴു​വ​ൻ സ്കൂ​ളു​ക​ൾ​ക്കും പ്ര​ത്യേ​കം പു​ര​സ്കാ​രം ന​ൽ​കി ആ​ദ​രി​ച്ചു. മി​ക​ച്ച ക്ല​ബ്ബി​നു​ള്ള പു​ര​സ്കാ​രം യു​വ അ​ഴി​ക്കോ​ടി​നു സ​മ്മാ​നി​ച്ചു. എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും ക​ലാ-​കാ​യി​ക രം​ഗ​ത്ത് മി​ക​വ് തെ​ളി​യി​ച്ച​വ​രെ​യും ച​ട​ങ്ങി​ൽ അ​നു​മോ​ദി​ച്ചു.