ടോ​ൾ ക​രാ​ർ ക​ന്പ​നി​യെ ക​രി​ന്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ ശിപാ​ർ​ശ ചെ​യ്യു​ം
Wednesday, August 10, 2022 12:57 AM IST
പു​തു​ക്കാ​ട്: ദേ​ശീ​യ​പാ​ത​യി​ലെ കു​ഴി​യ​ട​ക്ക​ൽ അ​ശാ​സ്ത്രീ​യ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ ടോ​ൾ ക​രാ​ർ ക​ന്പ​നി​യെ ക​രി​ന്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ ദേ​ശീ​യ​പാ​ത അഥോ​റി​റ്റി​ക്ക് ശു​പാ​ർ​ശ ചെ​യ്യു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഹ​രി​ത വി.​ കു​മാ​ർ.
ഹൈ​ക്കോ​ട​തി​യു​ടെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് ദേ​ശീ​യ​പാ​ത​യി​ലെ അ​റ്റ​കു​റ്റ​പ്പണി​ക​ൾ പ​രി​ശോ​ധി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു ക​ള​ക്ട​ർ.​ നേ​ര​ത്തെ പൊ​തു​മ​രാ​മ​ത്ത് എ​ൻജിനീ​യ​ർ​മാ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധി​ച്ച​തി​ൽ കു​ഴി​യ​ട​ക്കു​ന്ന​തി​ലെ അ​പാ​ക​ത​ക​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു.​ഇ​തി​ന്‍റെ റി​പ്പോ​ർ​ട്ട് ക​ള​ക്ട​ർ​ക്ക് കൈ​മാ​റി​യ​തി​നെ തു​ട​ർ​ന്നാ​ണ് ക​ള​ക്ട​റു​ടെ പ്ര​തി​ക​ര​ണം.
പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ട് ഹൈ​ക്കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കു​മെ​ന്നും, ക​രാ​ർ ക​ന്പ​നി​യെ കു​റി​ച്ചു​ള്ള പ​രാ​തി ദേ​ശീ​യ​പാ​ത അഥോ​റി​റ്റി​ക്ക് കൈ​മാ​റു​മെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു. ടോ​ൾ റ​ദ്ദാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന് എ​ന്ത് ചെ​യ്യാ​ൻ ക​ഴി​യു​മെ​ന്ന​തി​ൽ നി​യ​മോ​പ​ദേ​ശം തേ​ടു​മെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു.​
ദേ​ശീ​യ​പാ​ത പു​തു​ക്കാ​ട്, ന​ന്തി​ക്ക​ര, നെ​ല്ലാ​യി എ​ന്നി​വി​ട​ങ്ങ​ളി​ൽ ക​ള​ക്ട​ർ പ​രി​ശോ​ധ​ന ന​ട​ത്തി.​ റ​വ​ന്യു, പൊ​തു​മ​രാ​മ​ത്ത്, ദേ​ശീ​യ​പാ​ത ഉ​ദ്യോ​ഗ​സ്ഥ​രും ക​ള​ക്ട​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.