സിസി​ടിവി ​കാ​മ​റ മോ​ഷ​ണം പോ​യി
Friday, August 12, 2022 1:05 AM IST
ഗു​രു​വാ​യൂ​ർ:​ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ സിസി​ടിവി ​കാ​മ​റ മോ​ഷ​ണം പോ​യി. ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ളെ സ​സ്പെ​ൻഡു ചെ​യ്തു. സ്കൂ​ളി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി സ്ഥാ​പി​ച്ചി​ട്ടു​ള്ള കാ​മ​റ​ക​ളി​ൽ അ​ഞ്ചെ​ണ്ണം മോ​ഷ​ണം പോ​യ​തോ​ടെ​യാ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ളെ സ​സ്പെ​ൻഡു ചെ​യ്ത​ത്.