ജി​ല്ലാ​ത​ല സോ​ഫ്റ്റ്‍​വെ​യ​ർ‍ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം നാ​ളെ
Saturday, September 24, 2022 12:34 AM IST
തൃ​ശൂ​ർ: സ​മ​സ്ത​മേ​ഖ​ല​യി​ലും സ്വ​ത​ന്ത്ര​ സോ​ഫ്റ്റ്‍​വെ​യ​ർ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന്‍റെ ഗു​ണ​ഫ​ല​ങ്ങ​ളെ​പ്പ​റ്റി ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്ക​രി​ക്കാ​ൻ ജി​ല്ലാ​ത​ല സോ​ഫ്റ്റ്‍​വെ​യ​ർ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം നാ​ളെ തൃ​ശൂ​ര്‍ കൈ​റ്റ് ജി​ല്ലാ ഓ​ഫീ​സി​ല്‍ ന​ട​ക്കും. പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ലെ കൈ​റ്റും സ്വാ​ത​ന്ത്ര്യ വി​ജ്ഞാ​ന മേ​ഖ​ല​യി​ല്‍ പ്ര​വ​ർ​ത്തി​ക്കു​ന്ന ഡി​എ​കെ​എ​ഫും സം​യു​ക്ത​മാ​യി രാ​വി​ലെ പ​ത്തു മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ലു​വ​രെ​യാ​ണു ദി​നാ​ച​ര​ണം.
സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം കൈ​റ്റ് വി​ക്ടേ​ഴ്സ് ചാ​ന​ലി​ലൂ​ടെ രാ​വി​ലെ പ​ത്തി​നു മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്ന് ജി​ല്ല​യി​ല്‍ വീ​ഡി​യോ എ​ഡി​റ്റിം​ഗ് (കെ​ഡി​യ​ന്‍ ലൈ​വ്) പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ക്കും.
ഉ​ച്ച​യ്ക്ക് ര​ണ്ടു മു​ത​ല്‍ നാ​ലു വ​രെ പൊ​തു​ജ​ന​ങ്ങ​ള്‍​ക്കാ​യി ഓ​പ്പ​ണ്‍ സെ​ഷ​നു​ക​ളും സ്വ​ത​ന്ത്ര സോ​ഫ്റ്റ്‍​വെ​യ​ർ സൗ​ജ​ന്യ​മാ​യി ഇ​ന്‍​സ്റ്റാ​ള്‍ ചെ​യ്ത് ന​ല്‍​കു​ന്ന ഇ​ന്‍​സ്റ്റാ​ള്‍ ഫെ​സ്റ്റും സം​ഘ​ടി​പ്പി​ക്കും.
സോ​ഫ്റ്റ്‍​വെ​യ​ർ സ്വാ​ത​ന്ത്ര്യദി​ന പോ​ർ​ട്ട​ലാ​യ www.kite. kerala.gov.in/SFDay2022 വ​ഴി ആ​ദ്യം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന 70 പേ​ർ​ക്ക് ജി​ല്ല​യി​ല്‍ സൗ​ജ​ന്യ​മാ​യി പ​രി​ശീ​ല​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ അ​വ​സ​ര​വും പ​ങ്കാ​ളി​ത്ത സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ന​ല്‍​കു​മെ​ന്ന് കൈ​റ്റ് സി.​ഇ.​ഒ കെ. ​അ​ന്‍​വ​ർ സാ​ദ​ത്ത് അ​റി​യി​ച്ചു.
മ​റ്റു ജി​ല്ല​ക​ളി​ല്‍ വി​വി​ധ വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ച് ന​ട​ത്തു​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളും പോ​ർ​ട്ട​ലി​ല്‍ ത​ത്സ​മ​യം ലൈ​വാ​യി ന​ല്‍​കും. ജി​ല്ല​യി​ലെ പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ല്‍ കെ​എ​ഫ്ആ​ർ​ഐ പ്രി​ന്‍​സി​പ്പ​ല്‍ സ​യ​ന്‍റി​സ്റ്റ് ഡോ. ​എ.​വി. ര​ഘു മു​ഖ്യാ​തി​ഥി​യാ​കും. തൃ​ശൂ​ര്‍​ കൈ​റ്റ് മാ​സ്റ്റ​ര്‍ ട്രെ​യി​ന​ര്‍ സി. ​വി​നോ​ദ് ആ​ണ് റി​സോ​ഴ്സ് പേ​ഴ്സ​ൺ.