തൃ​ശൂർ ബി​സി​ന​സ് എ​ക്സ്പോ ഇ​ന്നുകൂ​ടി
Saturday, September 24, 2022 12:34 AM IST
തൃശൂർ: 75 ൽ ​അ​ധി​കം സ്റ്റാ​ളു​ക​ളി​ലാ​യി കൈ​നി​റ​യെ സ​മ്മാ​ന​ങ്ങ​ളും വ​ൻ ഓ​ഫ​റു​ക​ളു​മാ​യി ബി എൻഐ റോ​യ​ൽ​സ് സം​ഘ​ടി​പ്പി​ച്ച തൃ​ശൂർ ബി​സി​ന​സ്‌​ എ​ക്സ്പോ​യ്ക്ക് ഇ​ന്നു സ​മാ​പ​നം. പ്ര​മു​ഖ വ്യാ​പാ​രി​യാ​യ കെ.​വി. ആ​ന​ന്ദ​ൻ, എ​ക്സ്പോ ചെ​യ​ർ​മാ​ൻ പി. ​പ​വി​ത്ര​ൻ എ​ന്നി​വ​ർ സം​യു​ക്തമാ ​യാ​ണു എ​ക്സ്പോ 2022 ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ ഹി​ച്ച​ത്.
ബിഎൻഐ റോ​യ​ൽ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ.യ​ഭ്ഷാ​ദ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ദീ​പ​ക് ജോ​യ്, സെ​ക്ര​ട്ട​റി ലെ​ന​സ് പി. ​ബെ​ന്നി എ​ന്നി​വ​ർ സന്നിഹിത രായി. ഹ​യാ​ത്ത് റീ​ജ​ൻ​സി​ക്ക് എ​തി​ർ​വ​ശ​മാ​യി വെ​ഡ്ഡിം​ഗ് വി​ല്ലേ​ജി​ൽ ന​ട​ത്തി​വ​രു​ന്ന എ​ക്സ്പോ​യ്ക്ക് വ​ൻ ജ​ന​പ​ങ്കാ​ളി​ത്ത​മാ​ണു ല​ഭി​ച്ച​ത്.
ബി​സി​ന​സു​കാ​ർ​ക്കും സം​രം​ഭ​ക​ർ​ക്കും വേ​ണ്ടി തൃ​ശൂരി​ലെ ബി​സി​ന​സ് പ്ര​മു​ഖ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ബിഎൻഐ റോ​യ​ൽ​സ് അ​വ​ത​രി​പ്പി​ക്കു​ന്ന ഈ ​എ​ക്സ്പോ​യി​ൽ ക​ണ്‍​സ്ട്ര​ക്‌ഷൻ, ഇ​ന്‍റീ​രി​യ​ർ ഡി​സൈ​ൻ, ഫ​ർ​ണീ​ച്ച​ർ മാ​ർ​ക്ക​റ്റിം​ഗ്, ബി​സി​ന​സ് സ​ർ​വീ​സു​ക​ൾ തു​ട​ങ്ങി​യ ബി​സി​ന​സ് മേ​ഖ​ല​ക​ളി​ലെ ഗു​ണ​മേന്മയു​ള്ള സേ​വ​നം വാ​ഗ്ദാ​നം ചെ​യ്യു​ന്ന 75 ല​ധി​കം വി​ശ്വ​സ്ത ബ്രാ​ന്‍റു​ക​ളു​ടെ സ്റ്റാ​ളു​ക​ളാ​ണ് അ​ണി​നി​ര​ത്തി​യി​ട്ടു​ള്ള​ത്.